ചൈനയുമായി സഹകരിച്ച് നീങ്ങാൻ അറബ്-ചൈനീസ് ഉച്ചകോടിയുടെ പ്രഖ്യാപനം

എല്ലാ മേഖലയിലും സഹകരിച്ച് നീങ്ങാൻ സൗദി കിരീടാവകാശിയും ചൈനീസ് പ്രസിഡന്റും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു

Update: 2022-12-09 19:03 GMT

ചൈനയുമായി സഹകരിച്ച് നീങ്ങാൻ റിയാദിലെ അറബ് ചൈനീസ് ഉച്ചകോടിയുടെ പ്രഖ്യാപനം. ചൈനക്കും അറബ് രാജ്യങ്ങൾക്കുമിടയിൽ സമഗ്രമായ സാമ്പത്തിക വ്യാവസായിക സഹകരണം സാധ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു.

ഗൾഫ് ചൈനീസ് ഫ്രീസോണുകൾ സ്ഥാപിക്കുന്ന കാര്യവും ചർച്ചയായി. എല്ലാ മേഖലയിലും സഹകരിച്ച് നീങ്ങാൻ സൗദി കിരീടാവകാശിയും ചൈനീസ് പ്രസിഡന്റും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. ഇറാൻ, ഇറാഖ്, സിറിയ, യമൻ, ഫലസ്തീൻ വിഷയങ്ങളും ചർച്ചയായി. നാൽപതിലേറെ കരാറുകൾ ഒപ്പു വെച്ച മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ചൈനീസ് പ്രസിഡന്റ് ഇന്ന് മടങ്ങും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News