സൗദിയിൽ ശരാശരി ആയുർദൈർഘ്യം 74ൽ നിന്നും 80 ആയി ഉയർന്നു

'ബജറ്റ് ഫോറം 2026' ൽ സൗദിയുടെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

Update: 2025-12-04 10:16 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദി പൗരന്മാരുടെ ശരാശരി ആയുർദൈർഘ്യം ഉയർന്നതായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ. റിയാദിൽ നടന്ന 'ബജറ്റ് ഫോറം 2026' ൽ സൗദിയുടെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ൽ 74 വയസ്സായിരുന്ന ശരാശരി ആയുർദൈർഘ്യം 2025 ലേക്കെത്തിയപ്പോൾ 80 വയസ്സായി ഉയർന്നെന്ന് ഫഹദ് അൽ ജലാജെൽ അറിയിച്ചു. ഈ കാലയളവിൽ റോഡ് അപകട മരണങ്ങൾ 60 ശതമാനമായി കുറഞ്ഞു. പകർച്ചവ്യാധികൾ, ജീവിതശൈലി രോഗങ്ങൾ മൂലമുള്ള മരണങ്ങളിലും കുറവ് വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷൻ 2030 ന്റെ ഭാ​ഗമായി ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തിയതായും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ അടുത്ത വർഷവും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News