വിജയത്തേരോട്ടം തുടർന്ന് അസീസിയ സോക്കർ, റെയിൻബോ എഫ്‌സിക്ക് ആദ്യ ജയം

Update: 2025-08-11 14:29 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൻ്റെ നാലാം വാരത്തിൽ അസീസിയ സോക്കറിനും, ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്‌സിക്കും വിജയം. ഗ്രൂപ്പ് എയിലെ ആദ്യ രണ്ടു സ്ഥാനക്കാരായ അസീസിയ സോക്കറും റിയൽ കേരള എഫ്‌സിയും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ 3 -1 നാണ് അസീസിയ സോക്കറിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയിൽ ഗ്രൗണ്ടിൽ അസീസിയ സോക്കറിന്റെ വ്യക്തമായ ആധിപത്യമാണ് കണ്ടത്. അസീസിയക്ക് വേണ്ടി നിയാസ് രണ്ട് ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് ഒരു ഗോൾ നേടി. നജീബാണ് റിയൽ കേരളയുടെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പിൽ ആറ് പോയിന്റുമായി അസീസിയ സോക്കർ സെമിയിലേക്ക് മുന്നേറി. അസീസിയ സോക്കറിന്റെ നിയാസ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. തർഫിൻ ബഷീർ പാരഗൺ അവാർഡ് കൈമാറി

Advertising
Advertising

ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ നസീഫ് നേടിയ ഒരൊറ്റ ഗോളിൽ റെയിൻബോ എഫ്‌സി ലാന്റേൺ എഫ്‌സിയെ പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് ബിയിൽ നാല് പോയിന്റുമായി റെയിൻബോ എഫ്‌സി സെമി സാധ്യത നിലനിർത്തി. എന്നാൽ ഒരു പോയിന്റ് മാത്രമുള്ള ലാന്റേൺ എഫ്സിക്ക് തങ്ങളുടെ അടുത്ത മത്സരത്തിൽ മികച്ച വിജയം നേടുന്നതിന് പുറമെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചുമായിരിക്കും സെമിയിലേക്കുള്ള സാധ്യത. റെയിൻബോ എഫ്‌സി താരം അർഷാദ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഷർഗാവി ലോജസ്റ്റിക് സിഇഒ മുഹമ്മദ്‌ മസ്‌ഹൂദ്‌‌ അവാർഡ് കൈമാറി.

ഷംനാദ്‌ കരുനാഗപ്പളളി, ഇബ്രാഹീം സുബഹാൻ, ജലീൽ തിരൂർ, സിദ്ദീഖ്‌ കല്ലുപറമ്പൻ, യഹ്‌യ (സഫമക്ക പോളിക്ലിനിക്‌) യുപി മുസ്തഫ, വിജെ നസ്റുദ്ദീൻ, അബൂബക്കർ ദാരിമി പൂക്കോട്ടൂർ, മുഹമ്മദ്‌ കുട്ടി മുളളൂർക്കര, മുഹമ്മദ്‌ മണ്ണേരി, നജുമുദ്ദീൻ അരീക്കൻ വേങ്ങര, സാബിത്ത്‌ വേങ്ങാട്ട്‌, യൂനുസ്‌ കട്ടികുന്നൻ, ബഷീർ മണ്ണാർക്കാട്‌, ഷംസു വടപുറം, ഇർഷാദ്‌ വാഫി എർണാകുളം, ഷരീഫ്‌ കാളികാവ്‌ റിഫ, ഇഖ്ബാൽ കാവന്നൂർ, നാസർ മൂച്ചിക്കാടൻ, അഷ്‌റഫ്‌ പടന്ന, ഹമീദ്‌ ക്ലാരി, അലി അക്ബർ ചെറൂപ്പ, അലി അഹ്‌മ്മദ്‌ തിരുവമ്പാടി, സക്കീർ കൊടുവളളി, ബഷീർ ഷോർണ്ണൂർ, സയ്യിദ്‌ ജിഫ്രി കാപ്പാട്‌, ബുശൈർ പെരിന്തൽമണ്ണ, കെ ടി അബൂബക്കർ മങ്കട, ഫൈസൽ ബാബു ബേപ്പൂർ, മുബാറക്ക്‌ അരീക്കോട്‌, സത്താർ മേലാറ്റൂർ എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു. ആഗസ്റ്റ് പതിനഞ്ചിനു നടക്കുന്ന കളിയിൽ സുലൈ എഫ്‌സി അസീസിയ സോക്കറിനെയും, റെയിൻബോ എഫ്‌സി പ്രവാസി സോക്കർ സ്പോർട്ടിങ്ങിനെയും നേരിടും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News