സൗദിയിൽ ബിനാമി ബിസിനസ് പദവി ശരിയാക്കൽ; സമയ പരിധി നീട്ടില്ലെന്ന് മന്ത്രാലയം

ഫെബ്രുവരി 16 നകം ബിനാമി സ്ഥാപനങ്ങൾ പദവി ശരിയാക്കിയില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരും

Update: 2022-02-14 17:40 GMT
Editor : abs | By : Web Desk

സൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാനനുവദിച്ച സമയ പരിധി ദീർഘിപ്പിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16 നകം ബിനാമി സ്ഥാപനങ്ങൾ പദവി ശരിയാക്കിയില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ബുധനാഴ്ചക്കകം പദവി ശരിയാക്കാൻ സാധിക്കാത്തവർ രാജ്യം വിടാതിരുന്നാൽ പിഴശിക്ഷയും ഏറ്റുവാങ്ങേണ്ടി വരും.

ഫെബ്രുവരി 16 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുളളൂ. പദവി ശരിയല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഈ ദിവസത്തിനിടയിൽ പദവി ശരിപ്പെടുത്തുന്നതിനായി അപേക്ഷ സമർപ്പിക്കണം. പ്രത്യേകിച്ച്, 2 ദശലക്ഷം റിയാലിലേറെ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങളെല്ലാം ഈ ആനൂകൂല്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വാണിജ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി ഇത് സംബന്ധിച്ച വിശദാംശങ്ങളറിയാനാകും. സ്‌പോൺസറുടെ അനുമതിയില്ലാതെ സ്വന്തം നിലക്ക് ബിസിനസ് നടത്താമെന്നതാണ് പദ്ധതിയുടെ പ്രധാന ഗുണം.

കൂടാതെ സൗദി പൗരനുമായോ പ്രീമിയം ഇഖാമയുള്ള പ്രവാസികളുമായോ പങ്കാളിത്ത വ്യവസ്ഥയിൽ ബിസിനസ് നടത്തുവാനും സാധിക്കും. സൗദി പൗരൻ്റെ പേരിലേക്ക് സ്ഥാപനം പൂർണ്ണമായി രജിസ്റ്റർ ചെയ്ത് കൊണ്ടും പദവി ശരിയാക്കാവുന്നതാണ്. സമയ പരിധിക്കകം പദവി മാറ്റാൻ സാധിക്കാത്തവർ പിടിക്കപ്പെട്ടാൽ വൻതുക പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടി വരും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News