സൗദിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന വേട്ട; നാലര ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടികൂടി

സൗദിയും ജോര്‍ദാനും അതിര്‍ത്തി പങ്കിടുന്ന അല്‍ ജൗഫിലെ അല്‍ഹദീദ ചെക്ക് പോസ്ററ് വഴി ട്രക്കുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്

Update: 2023-06-09 18:54 GMT
Advertising

സൗദിയില്‍ വീണ്ടും വന്‍ മയക്കു മരുന്ന് വേട്ട. നാലര ലക്ഷത്തേിലധികം വരുന്ന കാപ്റ്റഗണ്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പരാജയപ്പെടുത്തി. സൗദിയും ജോര്‍ദാനും അതിര്‍ത്തി പങ്കിടുന്ന അല്‍ ജൗഫിലെ അല്‍ഹദീദ ചെക്ക് പോസ്ററ് വഴി ട്രക്കുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. രണ്ട് വിത്യസ്ത സന്ദര്‍ഭങ്ങളിലായാണ് ലഹരി ഗുളികകളുടെ ശേഖരം പിടികൂടിയത്. സൗദി അറേബ്യ ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ജൗഫിലെ അല്‍ഹദീദ ചെക്ക് പോസ്റ്റില്‍ വെച്ചാണ് മയക്കു മരുന്ന് വേട്ട. ട്രക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നലയില്‍ കടത്താന്‍ ശ്രമിച്ച 466000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു. 

സൗദി കസ്റ്റംസ് അതോറിറ്റിയും ആന്റി നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്നാണ് സംഘത്തെ വലയിലാക്കിയത്. വിശ്വല്‍സ് ഹോള്‍ഡ്  സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്ത് ശ്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധനയും നീരീക്ഷണവും ശക്തമാക്കിയതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News