മീഡിയാവൺ സൂപ്പർ കപ്പ് ജുബൈൽ ടൂർണ്ണമെന്റ്: ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജുബൈൽ ജേതാക്കൾ
എവർഗ്രീൻ എഫ്.സി ജുബൈൽ റണ്ണേഴ്‌സ് അപ്പ്
ദമ്മാം: മീഡിയാവൺ സൂപ്പർ കപ്പ് സൗദി ജുബൈൽ ടൂർണ്ണമെന്റിന് ആവേശകരമായ പരിസമാപ്തി. വാശിയേറിയ കലാശപ്പോരാട്ടത്തിൽ എ.ആർ എഞ്ചിനിയറിംഗ് എവർഗ്രീൻ എഫ്.സി ജുബൈലിനെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജുബൈൽ ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീം വിജയം നേടിയത്.
സൗദിയുടെ വ്യവസായ നഗരമായ ജുബൈലിൽ കഴിഞ്ഞ ദിവസമാണ് സൂപ്പർ കപ്പ് മത്സരങ്ങൾക്ക് തുടക്കമായത്. ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ വച്ചായിരുന്നു കളികൾ.
സമാപന പരിപാടിയിൽ ജുബൈൽ റോയൽ കമ്മീഷൻ മീഡിയ വിഭാഗം മാനേജർ അഹമ്മദ് അൽ ഉറൈംമ മുഖ്യാതിഥിയായി. മീഡിയാവൺ സൗദി കോർഡിനേഷൻ ചെയർമാൻ കെ.എം ബഷീർ, മീഡിയാവൺ റീജിയണൽ ഹെഡ് ഹസനുൽ ബന്ന, എ.കെ അസീസ്, നോർത്ത് പസഫിക് എംഡി അബ്ദുൽ റസാഖ് കാവൂർ, എ.ആർ എഞ്ചിനിയറിംഗ് എം.ഡി മുഹമ്മദ് റാഫി, ഫാഷ് ടെക്‌നിക്കൽ കോൺട്രാക്ടിംഗ് കമ്പനി മാനേജർ ഷമീർ അബ്ദൂൽ ഖാദർ, ഗോൾഡൻ വിംഗ് മാനേജർ സയിദ് വസീം, ക്രിസ്റ്റൽ ഇന്റർനാഷണൽ കമ്പനി ചെയർമാൻ സയ്യിദ് സഹീർ, ബോട്ടം ലൈൻ കമ്പനി ചെയർമാൻ സിദ്ദീഖ്, സാഫറോൺ റസ്റ്റോറന്റ് മാനേജർ നിയാസ്, കളർ എക്‌സ് അഡ്വർടൈസിംഗ് മാനേജർ ഇൽയാസ്, നവാൽ കോൾഡ് സ്റ്റോർ എംഡി നാസർ വെള്ളിയത്ത്, ഡിഫ ഭാരവാഹികൾ, കമ്മ്യൂണിറ്റി ലീഡേഴ്‌സ് എന്നിവർ പങ്കെടുത്തു.