അതിരുകളില്ലാത്ത അലിവ്, മധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിലേക്ക് സൗദിയുടെ സഹായം

6000 കുടുംബങ്ങൾക്കാണ് സൗദി സഹായമെത്തിച്ചത്

Update: 2025-11-04 11:25 GMT

റിയാദ്: ആഫ്രിക്കയിലേക്ക് സഹായഹസ്തവുമായി സൗദി അറേബ്യ. പല രീതിയിലും ദുരിതമനുഭവിക്കുന്ന മധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിലെ 6000 കുടുംബങ്ങൾക്കാണ് സൗദി സഹായമെത്തിച്ചത്. അയൽ രാജ്യങ്ങളായ സുഡാൻ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, നൈജീരിയ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ കാരണം ലക്ഷക്കണക്കിന് അഭയാർഥികളാണ് ഛാഡിലേക്ക് എത്തുന്നത്. സുഡാനിലെ നിലവിലെ യുദ്ധം മൂലം തന്നെ ലക്ഷക്കണക്കിന് അഭയാർഥികൾ കിഴക്കൻ ഛാഡിൽ എത്തിയിട്ടുണ്ട്. ആഭ്യന്തര പലായനങ്ങളും നടക്കുന്ന രാജ്യത്ത് ഭക്ഷ്യവിഭവങ്ങൾക്ക് കടുത്ത ക്ഷാമമാണുള്ളത്. ഛാഡിലെ ജനങ്ങളിൽ പോഷകാഹാരക്കുറവും പകർച്ചവ്യാധികളും വല്ലാതെ അലട്ടുകയാണ്. ഈ സാഹചര്യത്തിൽ സൗദിയുടെ സഹായമെത്തിയത് രാജ്യത്തിന് വലിയ ആശ്വാസം പകരുകയാണ്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News