ബേപ്പൂർ മണ്ഡലം സിഎച്ച് സെന്റർ പെർഫ്യൂം ചലഞ്ചിന് ദമ്മാമിൽ തുടക്കമായി

Update: 2023-12-25 03:15 GMT

ഗ്ലോബൽ കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ, ഫറോക്ക് താലൂക്ക് ആശുപത്രിക്ക് സമീപം നിർമിക്കുന്ന സിഎച്ച് സെന്ററിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പെർഫ്യൂം ചലഞ്ച് സൗദി കിഴക്കൻ പ്രവിശ്യതല ഉദ്ഘാടനം, സൗദി കെഎംസിസി കിഴക്കൻ പ്രവശ്യ ആക്ടിങ് പ്രസിഡണ്ട് അബ്ദുൽ മജീദിൽ നിന്നും നാഷണൽ കമ്മിറ്റി കൾച്ചറൽ വിങ് ചെയർമാൻ മാലിക്മഖ്ബൂൽ ഏറ്റു വാങ്ങി നിർവഹിച്ചു.

വെള്ളിയാഴ്ച ദമ്മാം റയാൻ ക്ലിനിക് ഹാളിൽ വെച്ച്, സൗദി കിഴക്കൻ പ്രവിശ്യ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ കൊടുമ ഉദ്ഘാടനം ചെയ്ത പ്രവർത്തക സംഗമത്തിൽ വെച്ചാണ്  പദ്ധതിക്ക് തുടക്കം കുറിച്ചത്.

Advertising
Advertising

ഗ്ലോബൽ കെഎംസിസി കൊളച്ചേരി പഞ്ചായത്ത്‌ വൈ: പ്രസിഡണ്ട് അഫ്സൽ കയ്യങ്കോട് മുഖ്യപ്രഭാഷണം നടത്തി. ബേപ്പൂർ മണ്ഡലം CH സെന്റർ എന്ന പദ്ധതിയുടെ ആശയങ്ങൾ പ്രവിശ്യയിലെ പ്രവർത്തകരിലേക്ക് എത്തിക്കാനും, പെർഫ്യൂം ചലഞ്ചിന് വിവിധ കമ്മിറ്റികളുടെ പിന്തുണ ഉറപ്പാക്കുന്നതിനും സാധിച്ചു. പ്രവിശ്യയിലെ സെൻട്രൽ, യൂണിറ്റ്, മണ്ഡല തല കമ്മിറ്റി ഭാരവാഹികളും വനിത നേതാക്കളും മറ്റു പ്രവർത്തരും ചടങ്ങിൽ പങ്കെടുത്തു.

ഇഹാൻ സൈനിന്റെ ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങിന് അയൂബ് ഫറോക്ക് സ്വഗതം പറഞ്ഞു.

സിദ്ധീഖ് പാണ്ടികശാല, മുജീബ് കൊളത്തൂർ, റഹ്മാൻ കാരയാട്, ഉമ്മർ ഓമശ്ശേരി, മുഷ്താഖ് പേങ്ങാട്, നാസർ ചാലിയം, അമീറലി കൊയിലാണ്ടി, റഷീദ് ഉമർ, ഷരീഫ് പാലക്കാട്, സൈഫു തിരുവമ്പാടി, റുക്കിയ റഹ്മാൻ, എന്നിവർ ആശംസകളും പിന്തുണയും അറിയിച്ച് കൊണ്ട് സംസാരിച്ചു. ഫൈസൽ പികെ അധ്യക്ഷത വഹിച്ച യോഗത്തിന് ആബിദ് പാറക്കൽ നന്ദി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News