ഈ മരുന്ന് ആളെ കൊല്ലില്ല; 'കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ ​മരുന്നുകൾ സുരക്ഷിതം’

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിന് സൗദി ആരോ​ഗ്യമന്ത്രാലയത്തിന്റെ മറുപടി

Update: 2025-10-16 07:45 GMT
Editor : Mufeeda | By : Web Desk

റിയാദ്: കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി സൗദി ആരോ​ഗ്യ മന്ത്രാലയം. പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്നും രോ​ഗികൾ മരുന്ന് കഴിക്കുന്നത് തുടരണമെന്നും മന്ത്രാലയം അറിയിച്ചു. സ്റ്റാറ്റിൻ മരുന്നുകൾ ഉൾപ്പെടുന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകളെല്ലാം പ്രാദേശിക, അന്തർദേശീയ അധികാരികൾ അം​ഗീകരിച്ചതാണ്.

ആരോ​ഗ്യവിദ​ഗ്ധരുടെ നിർദേശങ്ങളില്ലാതെയുള്ള സ്വയം തീരുമാനങ്ങൾ രോ​ഗികളെ അപകടാവസ്ഥയിലെത്തിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയുന്നതിനും ഉയർന്ന കൊളസ്ട്രോൾ, വിട്ടുമാറാത്ത അനുബന്ധ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുമാണ് ഈ മരുന്നുകൾ ഉപയോ​ഗിക്കുന്നത്. വ്യാജവിവരങ്ങൾ പ്രചരിപ്പിച്ച് രോ​ഗികളെ ആശയക്കുഴപ്പത്തിലാക്കിയവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് മീഡിയ റെ​ഗുലേഷൻ ജനറൽ അതോറിറ്റി അറിയിച്ചു.

പ്രമേഹ സാധ്യത വർധിക്കുക, പേശി വേദന, ഓർമശക്തിയെ ബാധിക്കുക തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തെറ്റിദ്ധരിക്കപ്പെട്ട രോ​ഗികൾക്ക് വസ്തുതകൾ വ്യക്തമാക്കുന്നതിനായി ഉന്നതതല ആരോ​ഗ്യവിദ​ഗ്ധരുടെ കമ്മിറ്റി രൂപീകരിക്കണമെന്ന് ചില ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News