സിറ്റി ഫ്‌ളവർ നജ്‌റാൻ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ജൂലൈ 30ന്
അൽഅസ്സാം മാളിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഹൈപ്പർമാർക്കറ്റ്
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് നജറാനിൽ പ്രവർത്തനം ആരംഭിക്കുന്നു. അൽഅസ്സാം മാളിലെ ഗ്രൗണ്ട് ഫ്‌ളോറിൽ ഒരുക്കിയിരിക്കുന്ന ഹൈപ്പർമാർക്കറ്റ് ജൂലൈ 30 ന് വൈകീട്ട് അഞ്ചു മണിക്ക് ഉദ്ഘാടനം ചെയ്യും. സൗദി ഭരണ പ്രമുഖർ, ഫ്‌ലീരിയ ഗ്രൂപ്പ് ചെയർമാൻ ഫഹദ് അബ്ദുൽകരീം അൽ ഗുറെമീൽ മാനേജിംഗ് ഡയറക്ടർ ടിഎം അഹമ്മദ് കോയ, സീനിയർ ഡയറക്ടർ ഇകെ റഹീം, ഡയറക്ടർമാരായ മുഹസിൻ അഹമ്മദ്, റാഷിദ് അഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.
സിറ്റി ഫ്‌ളവറിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വിൽപനയോടനുബന്ധിച്ച് ആദ്യത്തെ 200 ഉപഭോക്താക്കൾക്ക് 50 റിയാലിന്റെ പർച്ചേസ് വൗച്ച സൗജന്യമായി ലഭിക്കും. 100 റിയാലിന് പർച്ചേസ് ചെയ്യുന്നവർക്കാണ് 50 റിയാലിന്റെ വൗച്ചർ നേടാൻ അവസരം ലഭിക്കുക. കൂടാതെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വമ്പൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കായി വിവിധ സമ്മാന മത്സര പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്, എല്ലാ ആഴ്ചയിലും പത്ത് പേർക്ക് പത്ത് ടി വി സമ്മാനമായി നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ലഭ്യമാണ്.
ഭക്ഷ്യവിഭവങ്ങളുടെ വലിയൊരു ശ്രേണിതന്നെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സൗദിയിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മഞ്ചീസ് ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ നജ്‌റാനിലെ ഹൈപ്പറിൽ ഒരുക്കിയിട്ടുണ്ട്. ഫുഡ് കോർട്ടും പുതിയ ഷോറൂമിൽ സജ്ജീകരിച്ചിട്ടുണ്ട്.
സൗദി- ഇന്ത്യൻ പച്ചക്കറികൾ, വിവിധ രാജ്യങ്ങളിലെ പഴവർഗങ്ങൾ, മത്സ്യം, റെഡ് മീറ്റ്, ലോകോത്തര തുണിത്തരങ്ങൾ, ആരോഗ്യ സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ, പാദരക്ഷകൾ, ഫാഷൻ ജൂവലറി, ഇലക്ട്രോണിക്സ്, മെൻസ്വെയർ, ഹൗസ്ഹോൾഡ്സ്, സ്റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്സ്, ഹോം ലിനെൻ, ബാഗ്സ്, ലഗേജ്, വാച്ചുകൾ, ടോയ്സ് എന്നിവക്ക് പുറമെ സ്വീറ്റ്സ്, ചോക്ലേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്സ് തുടങ്ങിയ ഡിപ്പാർട്മെന്റുകളിലായി ഇരുപത്തിയായിരത്തിലധികം ഉൽപ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.