സിറ്റി ഫ്ലവർ യാംബു ശാഖ ജൂണ് ഏഴിന് പ്രവർത്തനമാരംഭിക്കും

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിൻ്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി നൽകുന്നതാണ്

Update: 2023-06-06 18:14 GMT

സൌദിയിലെ യാമ്പുവിൽ സിറ്റി ഫ്ലവറിൻ്റെ പുതിയ ശാഖ നാളെ പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിൻ്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി നൽകുന്നതാണ്. ജൂണ്‍ 19 വരെ പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്മെൻ്റ് അറിയിച്ചു. സൌദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിൻ്റെ യാമ്പു ശാഖ വിവിധ ശ്രേണിയിലുളള ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവർത്തനം ആരംഭിക്കുന്നത്. യാമ്പുവിലെ അബൂബക്കർ സിദ്ദീഖ് റോഡിലെ ഖലീജ് റദ് വാ സ്ട്രീറ്റിൽ വെജിറ്റബിൽ മാർക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ.

Advertising
Advertising

ജൂണ് 7 ന് വൈകുന്നേരം 5.30ന് ഉദ്ഘാടനം ചെയ്യുന്നതോടെ ആകർഷകമായ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. ജൂണ്‍ 19 വരെയാണ് ഈ ആനൂകൂല്യം. കൂടാതെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിൻ്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിൻ്റെ വൗചര്‍ നേടാന്‍ അവസരം ലഭിക്കുക.

ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിൻ്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻ്റ് അറിയിച്ചു.

Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News