ഒമാനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഉത്സവിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാകും

ഒക്ടോബർ 24 ന് മസ്‌കത്തിലും 25 ന് സലാലയിലുമാണ് മുഖ്യമന്ത്രിയുടെ ഒമാനിലെ സന്ദർശനം

Update: 2025-10-13 15:42 GMT

മസ്‌കത്ത്: ഒമാനിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ സോഷ്യൽക്ലബ്ബ് കേരളവിങിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി ഉത്സവിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സംഘാടകർ പറഞ്ഞു, ഒക്ടോബർ 24 ന് മസ്‌കത്തിലും 25 ന് സലാലയിലുമാണ് മുഖ്യമന്ത്രിയുടെ ഒമാനിലെ സന്ദർശനം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

മൂന്ന് ദിവസമായി മസ്‌കത്തിൽ നടക്കുന്ന ഇന്ത്യൻ സോഷ്യൽക്ലബ്ബ് കേരളവിങ്ങിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി ഉത്സവിൽ 24 ന് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഒക്ടോബർ 23, 24, 25 തീയതികളിൽ മസ്‌കത്തിലെ ആമിറാത്ത് പാർക്കിലാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ.

Advertising
Advertising

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഗൾഫാർ എൻജിനീയറിംഗ് ഫൗണ്ടർ ചെയർമാൻ ഡോ. പി മുഹമ്മദലി, ഒമാനിലെ ഔദ്യോഗിക രംഗത്തുള്ള പ്രമുഖർ തുടങ്ങിയവർ അതിഥികളായെത്തും.

പ്രവാസികളും സ്വദേശികളുമുൾപ്പടെ എഴുനൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടിയിൽ ഒമാനി തദ്ദേശീയ നൃത്തകലാ രൂപങ്ങളും ഇന്ത്യയിലെ വിവിധ ഭാഷ പ്രദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. മസ്‌കത്ത് സയൻസ് ഫെസ്റ്റിന്റെ നേതൃത്വത്തിൽ ഒമാനിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News