കൂടുതൽ നിക്ഷേപം ആകർഷിക്കാനായി വാണിജ്യ മന്ത്രാലയം നിയമങ്ങൾ പരിഷ്‌കരിക്കുന്നു

ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് ഊന്നൽ നൽകും

Update: 2023-04-10 11:16 GMT
Advertising

നിക്ഷേപ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട പത്ത് നിയമങ്ങളിൽ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം. ഇതിനുള്ള കരട് ചട്ടങ്ങൾ മന്ത്രാലയത്തിന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പ്രാദേശികവും അന്തർദേശിയവുമായ നിക്ഷേപകരെ കൂടുതൽ ആകർഷിക്കുകയാണ് ലക്ഷ്യം.

പത്തിന പരിഷ്‌കാര നിർദ്ദേശങ്ങളിൽ ആറ് നിയമ നിർമ്മാണവും നാലെണ്ണം നിയന്ത്രണങ്ങളുമാണ്. ഉപഭോകതൃ സരംക്ഷണ നിയമം, വാണിജ്യ രജിസ്ട്രേഷൻ, ട്രേഡ്മാർക്ക്, ഇടപാടുകൾ, സർക്കാർ കമ്പനികളുമായുള്ള വ്യാപാരം തുടങ്ങിയ നിയമങ്ങളിലാണ് പരിഷ്‌കരണം നടപ്പിലാക്കുക. കുടുംബ ബിസിനസ് സംരഭകത്വം, കോർപ്പറേറ്റ് ഭരണം, ട്രേഡ് ബ്രാൻഡുകളുടെ രജിസ്ട്രേഷൻ തുടങ്ങിയവയിൽ നിയന്ത്രണങ്ങളും നടപ്പിലാക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News