ദമ്മാം ബസപകടം: മരിച്ചവരെ തിരിച്ചറിഞ്ഞു
വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്നും ദമ്മാമിലേക്ക് വരുന്നതിനിടെയാണ് ബസ് അപകടത്തില്‍പെട്ടത്
Update: 2022-12-12 18:26 GMT
റിയാദ് ദമ്മാം ഹൈവേയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബസപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ച രണ്ട് പേരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. മറ്റൊരാള്‍ ബംഗ്ലാദേശ് പൗരനുമാണെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
പരിക്കേറ്റവരില്‍ മലയാളി ഡ്രൈവറും ഉള്‍പ്പെടും. അപകടത്തില്‍ പെട്ട ബസിന്റെ സഹ ഡ്രൈവറായിരുന്ന തിരുവനന്തപുരം സ്വദേശി മനോജടക്കമുള്ള ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്നും ദമ്മാമിലേക്ക് വരുന്നതിനിടെയാണ് ബസ് അപകടത്തില്‍പെട്ടത്.