ജാതീയതയുടെ ജീര്‍ണതകള്‍ തുറന്നുകാട്ടിയ 'പുഴു' നടപ്പു ശീലത്തിനൊരു തിരുത്താണെന്ന് ചര്‍ച്ച

Update: 2022-06-20 05:14 GMT

ജാതി വ്യവസ്ഥയുടെ ജീര്‍ണതകള്‍ തുറന്നുകാട്ടുന്ന പുഴു, ഇന്ത്യന്‍ സിനിമയുടെ നടപ്പ് ശീലത്തിനൊരു തിരുത്താണെന്ന് അഭിപ്രായം. ദമ്മാം പ്രവാസി സാംസ്‌കാരിക വേദി പുഴു സിനിമയെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

കേരളത്തിലും ജാതീയത വിട്ടുമാറിയിട്ടില്ല. അതിനെ മറച്ച് പിടിക്കാനുള്ള ചെപ്പടിവിദ്യകള്‍ അഭ്യസിച്ചു എന്നത് മാത്രമാണ് കേരളത്തിന്റെ മേന്മയെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. അമീന്‍ വി ചൂനൂര്‍ വിഷയാവതരണം നടത്തി. മാധ്യമ, കലാ, വിദ്യഭ്യാസ രംഗത്തുള്ളവര്‍ പങ്കെടുത്തു. സക്കീര്‍ ബിലാവലിനകത്ത്, ഷബീര്‍ ചാത്തമംഗലം, റഊഫ് ചാവക്കാട്, ബിജു പൂതക്കുളം എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News