കുടുംബസംഗമവും കലാപരിപാടികളുമായി ദമ്മാം പ്രവാസി വെൽഫയർ നാട്ടുത്സവം

കേരള ടു ലണ്ടന്‍ സെക്കിളില്‍ യാത്ര നടത്തുന്ന ഫായിസ് അശ്രഫിനെ പരിപാടിയില്‍ ആദരിച്ചു.

Update: 2022-11-26 19:51 GMT

കുടുംബസംഗമവും കലാപരിപാടികളുമായി ദമ്മാം പ്രവാസി വെൽഫയർ നാട്ടുത്സവം. കുടുംബങ്ങളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കേരള ടു ലണ്ടന്‍ സെക്കിളില്‍ യാത്ര നടത്തുന്ന ഫായിസ് അശ്രഫിനെ പരിപാടിയില്‍ ആദരിച്ചു.

പ്രവാസി വെല്‍ഫയര്‍ ദമ്മാം കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നാട്ടുല്‍സവം വിവിധ പരിപാടികളോടെ അരങ്ങേറി. സാംസ്‌കാരിക സമ്മേളനം പ്രവാസി വെല്‍ഫയര്‍ വനിതാ വിഭാഗം പ്രസിഡന്റ് സുനില സലീം ഉല്‍ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മുഹ്‌സിന്‍ ആറ്റശ്ശേരി, റീജിണല്‍ സെക്രട്ടറി ബിജു പൂതക്കുളം എന്നിവര്‍ സംസാരിച്ചു. കേരള ടു ലണ്ടന്‍ സെക്കിളില്‍ യാത്ര നടത്തുന്ന കോഴിക്കോട് സ്വദേശി ഫായിസ് അശ്രഫ് അലിക്ക് പരിപാടിയില്‍ ആദരം നല്‍കി.

Advertising
Advertising
Full View

പ്രവാസി റീജിണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ജംഷാദ് കണ്ണൂര്‍ മൊമന്റോ സമ്മാനിച്ചു. സംഘടനയുടെ 2023 വര്‍ഷത്തിലേക്കുള്ള കലണ്ടര്‍ പ്രകാശനം ചെയ്തു. കേരളത്തിന്റെ തനത് കലാരൂപങ്ങളുള്‍പ്പെടെ വിത്യസ്ത കലാപരിപാടികളും അരങ്ങേറി. സലീം കണ്ണൂര്‍, അയ്മന്‍, തന്‍സീം, ഷക്കീര്‍, ജമാല്‍ പയ്യന്നൂര്‍, ഫാത്തിമ ഹാഷിം, സജ്‌ന ശക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News