കെഎൻഎം വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷയിൽ ദമ്മാം സലഫി മദ്‌റസക്ക് നൂറുമേനി വിജയം
Update: 2025-07-14 09:25 GMT
ദമ്മാം: കെഎൻഎം വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷയിൽ ദമ്മാം സലഫി മദ്‌റസക്ക് നൂറുമേനി വിജയം. 2024-25 അധ്യായന വർഷത്തെ കെഎൻഎം പൊതു പരീക്ഷയിൽ (ഗൾഫ് സെക്ടർ) ദമ്മാം സലഫി മദ്‌റസയിൽ നിന്ന് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉയർന്ന മാർക്ക് നേടി വിജയിച്ചു. ഏഴാംക്ലാസിൽ നിന്ന് ആയിഷ ജസാ, ദിയ കെ. ടി എന്നിവരും അഞ്ചാം ക്ലാസിൽ നിന്ന് സയാൻ ഫിറോസ്, ഫയ്യാദ് സനീൻ നൗഷാദ്, സൈഫുൽ അസ്മാൻ, ഐഷാ. കെ. വി, അയ്‌റ ജവാദ് എന്നിവരും ഫുൾ എപ്ലസ് നേടി. വിജയികളെ അനുമോദിക്കലും സമ്മാനവിതരണവും മദ്‌റസയുടെ വാർഷിക ദിനത്തിൽ നടത്തുമെന്ന് മദ്‌റസ മാനേജ്‌മെന്റ് അറിയിച്ചു.
മദ്‌റസയുടെ 2025-26 വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിസിറ്റ് വിസയിലുള്ളവർക്കും അഡ്മിഷൻ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 0567370346, 0532174118