ദമ്മാം എസ്ഐസി രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു

Update: 2023-08-16 18:36 GMT

77ാമത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സമസ്ത യുവജന വിഭാഗം SYS സംസ്ഥാനത്തിനകത്തും ,പുറത്തുമായി 22 ജില്ലാ കേന്ദ്രങ്ങളിൽ മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന ബാനറിൽ ഒരുക്കിയ രാഷ്ട്ര രക്ഷാ സംഗമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദമ്മാം സമസ്ത ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിലും രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു.

റോയൽ മലബാർ ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് സവാദ് ഫൈസി വർക്കല ഉത്‌ഘാടനം ചെയിതു.ബഹുസ്വര ഇന്ത്യയെ നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളും മേതതര സമൂഹവും കൈകോര്‍ക്കണമെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

Advertising
Advertising




സെക്രട്ടറി മൻസൂർ ഹുദവി അദ്ധ്യക്ഷത വഹിച്ചു .അബ്ദറഹ്മാൻ പൂനൂർ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .വിവിധ സംഘടനകളെ പ്രതിനിതീകരിച്ച് ഹമീദ്‌ വടകര,  നൗഷാദ്‌ ഇരിക്കൂർ,  പ്രവീൺ നവോദയ, ചന്ദ്രമോഹൻ,  അഹ്മദ് സാബിത് മംഗലാപുരം എന്നിവർ സംസാരിച്ചു.

അബ്ദുറഹ്മാൻ മൗലവി അറക്കൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു .ഇബ്രാഹീം ഓമശ്ശേരി , മാഹീൻ വിഴിഞ്ഞം , ഉമർ വളപ്പിൽ, അഷ്‌റഫ് അശ്‌റഫി കരിമ്പ എന്നിവർ ആശംസകൾ അർപ്പിച്ചു .ബാസിത്ത് പട്ടാമ്പി സ്വാഗതവും മുനീർ കൊടുവള്ളി നന്ദിയും പറഞ്ഞു .

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News