Writer - razinabdulazeez
razinab@321
റിയാദ്: ചരക്കു നീക്കങ്ങൾക്ക് സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങൾ പൂർണ സജ്ജമാണെന്ന് സൗദി പോർട്സ് അതോറിറ്റി (മവാനി) അറിയിച്ചു. അതീവ കാര്യക്ഷമതയോടെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും 1.8 കോടിയിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി തുറമുഖങ്ങൾക്കുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
ജിദ്ദ ഇസ്ലാമിക് പോർട്, കിങ് അബ്ദുള്ള പോർട്, യാമ്പു കൊമേഴ്‌സ്യൽ പോർട്, യാമ്പു കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്, ജിസാൻ പോർട്, നിയോം പോർട്, ജിസാൻ പോർട് ഫോർ ബേസിക് ആൻഡ് ഡൗൺസ്ട്രീം ഇൻഡസ്ട്രീസ് എന്നിവയാണ് പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര പാതകളിലൊന്നായ ചെങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ തുറമുഖങ്ങൾക്ക് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകൾക്കിടയിലുള്ള വ്യാപാര ബന്ധം സുഗമമാക്കുന്നതിൽ വലിയ പങ്കുണ്ട്.