ദമ്മാം ടി.എം.സി.സി, ടി.എം.എഫ്.സി ക്ലബ്ബുകൾ ജേഴ്‌സി പ്രകാശനം സംഘടിപ്പിച്ചു

കുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെന്റിന് അൽഖോബാർ അൽഗൊസൈബി ഗ്രൗണ്ടിൽ മെയ് 2 തുടക്കമാകും

Update: 2025-05-01 09:06 GMT

കുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെന്റിന് അൽഖോബാർ അൽഗൊസൈബി ഗ്രൗണ്ടിൽ മെയ് 2 തുടക്കമാകുംദമ്മാം: തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബി(ടി.എം.സി.സി)ന്റെയും തലശ്ശേരി മാഹി ഫുട്‌ബോൾ ക്ലബ്ബി(ടി.എം.എഫ്.സി)ന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിലേക്കുള്ള ജഴ്‌സി പ്രകാശനം സംഘടിപ്പിച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെന്റിന് അൽഖോബാർ അൽഗൊസൈബി ഗ്രൗണ്ടിൽ മെയ് 2 തുടക്കമാകും.

ക്യാപ്റ്റൻ നസലിന്റെ നേതൃത്വത്തിൽ കോടതി എഫ്‌സിയും സാൻ ഇന്റെ നേതൃത്വത്തിൽ തലശ്ശേരി യുണൈറ്റഡും നേരിടുമ്പോൾ ഷഹബാസ് നയിക്കുന്ന ടെലികാറ്റലൻസും ആഹിൽ അമരക്കാരനായ മാഹി എഫ്‌സിയും കളിക്കളത്തിൽ പോരിനിറങ്ങും.

Advertising
Advertising

 

മെയ് 8,9 തിയ്യതികളിൽ ടൈം ഇൻ പള്ളിത്താഴ, മാഹി സ്‌ട്രൈക്കേസ്, സൈദാർ പള്ളി കിംഗ്‌സ്, കെഎൽ 58 ഉമ്മൻചിറ, കതിരൂർ ഗുരുക്കൾസ്, ഡാവിഡോഫ് വടക്കുമ്പാട് എന്നീ ടീമുകൾ മാറ്റുരക്കുന്ന തലശ്ശേരി മാഹി ക്രിക്കറ്റ് മാമാങ്കത്തിന്, ദമ്മാം കാനൂ ക്രിക്കറ്റ് ഗ്രൗണ്ടിലും അരങ്ങുണരും.

 

മെഹർ സെയ്ഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിമർ അമീർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുസ്തഫ തലശ്ശേരി, ഫാജിസ് തായത്ത്, ഷാഹിൻ റിയാസ്, റംഷിദ്, ഷഹസാദ്, ഷാഹിർ, ഫാസിൽ ആദിരാജ, അഫ്‌നാസ് തായത്ത്, സാജിദ് സി.കെ, സുമേഷ്, ഷറഫ് തായത്ത് എന്നിവർ സംസാരിച്ചു. വിപിൻ തട്ടാരി, ഷഹബാസ്, ഷംനാദ്, സജീം, മുഹമ്മദ്ഫാസിൽ, റിയാസ് പി.കെ, ഷൈജൽ, അജ്‌നാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News