സൗദിയിൽ വീടുകൾക്ക് ആവശ്യക്കാരേറുന്നു

അടിസ്ഥാനസൗകര്യ വികസനത്തിനായി നിരവധി പദ്ധതികളും നടപ്പാക്കും

Update: 2025-06-01 11:21 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദിയിൽ വീടുകൾക്ക് ആവശ്യക്കാരേറുന്നു. ടൂറിസത്തിന്റെ വളർച്ച, വരാനിരിക്കുന്ന വേൾഡ് കപ്പ്, ആസ്ഥാന കേന്ദ്രം റിയാദിലാക്കാനുള്ള നിയമം തുടങ്ങിയവയുടെ ഭാഗമായാണ് ആവശ്യക്കാരിൽ വർധന. അടിസ്ഥാനസൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ആഗോള കമ്പനികൾ റീജിയണൽ ഹെഡ് കോർട്ടേഴ്‌സ് റിയാദിലാക്കണമെന്ന നിയമം നേരത്തെ നിലവിൽ വന്നിരുന്നു. ഇതും വീടുകളുടെ ആവശ്യം വർധിപ്പിച്ചു.ആവശ്യം അധികരിച്ചതോടെ മേഖലയിലെ വികസനത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിനായി റിയൽ എസ്റ്റേറ്റ് മേഖല ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കും. ലോകത്തിലെ ഏറ്റവും നിക്ഷേപ സാധ്യതയുള്ള 10 രാജ്യങ്ങളിൽ ഒന്നാണ് നിലവിൽ സൗദി. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News