പ്രവാസി മലയാളി യുവാവ് ആഫ്രിക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോഴിക്കോട് മായനാട് മുണ്ടിക്കൽ താഴം സ്വദേശി അബ്ദുള്ള അസീസാണ് മരിച്ചത്

Update: 2024-07-15 13:16 GMT

ദമ്മാം: കോഴിക്കോട് മായനാട് മുണ്ടിക്കൽ താഴം സ്വദേശി അബ്ദുള്ള അസീസ് (22) ആഫ്രിക്കയിലെ മഡകാസ്‌കറിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ബിസിനസ് ആവശ്യാർഥം പത്ത് മാസം മുമ്പ് ആഫ്രിക്കയിലേക്ക് പോയതാണ് അബ്ദുള്ള. ദമ്മാം അൽമുന സ്‌കൂൾ പൂർവ്വ വിദ്യാർഥിയായിരുന്നു

ദമ്മാമിലെ ഒ.ഐ.സി.സി നേതാവും തസ്സലാത് ഗ്രൂപ്പ് കമ്പനി ജനറൽ മാനേജറുമായ അബ്ദുൽ അസീസാണ് പിതാവ്. മരിക്കുന്നതിന് തലേന്ന് രാത്രി വരെ വീഡീയോകോൾ മുഖേന മകനുമായി പിതാവ് സംസാരിച്ചിരുന്നു. പെട്ടെന്നുണ്ടായ അബ്ദുള്ളയുടെ വിയോഗം ദമ്മാമിലെ പ്രവാസി സമൂഹത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തി. മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ട് വരുമെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് അബ്ദുള്ളക്കുള്ളത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News