പ്രവാസി വെൽഫെയർ ജിദ്ദ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

മത്സരത്തിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം പേരാണ് പങ്കെടുത്തത്

Update: 2022-12-24 19:45 GMT

സൌദിയിൽ ഖത്തർ ലോകക്കപ്പിനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ജിദ്ദ പ്രവചന മത്സരം സംഘടിപ്പിച്ചു. വെൽഫെയർപാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം നടത്തിയ ഷൂട്ട്ഔട്ട് മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രവാസി വെൽഫെയർ ജിദ്ദ സംഘടപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം പേരാണ് പങ്കെടുത്തത്. ലോകകപ്പിലെ ഓരോ മത്സരവും പ്രവചിച്ച് ലഭിച്ച പോയിന്റുകളിൽ നിന്നും ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ടി.പി സഹ്ലക്ക് മെഗാ പ്രൈസായ ടെലിവിഷന്‍ പ്രവാസി വെല്‍ഫെയര്‍ ജിദ്ദ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് പാലോടും വൈസ് പ്രസിഡന്റ് സുഹറ ബഷീറും ചേര്‍ന്ന് സമ്മാനിച്ചു. കൂടാതെ ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനദാന ചടങ്ങിന് ശേഷം വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം ഷൂട്ട് ഔട്ട്മത്സരവും സംഘടിപ്പിച്ചു.

Advertising
Advertising
Full View

പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി നടത്തിയ ഷൂട്ട് ഔട്ട് മത്സരം മുന്‍ സന്തോഷ് ട്രോഫി താരവും പ്രശസ്ത ട്രെയിനറുമായ സഹീര്‍. പി ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 27,28,29 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതി നിഷേധത്തിനുമെതിരെ നടത്തുന്ന പോരാട്ടത്തില്‍ വലിയ മുന്നേറ്റമാകുമെന്ന് ഉമറുല്‍ ഫാറൂഖ് പറഞ്ഞു. സുഹ്‌റ ബഷീർ, അഷ്റഫ് എം പി, സിറാജ് താമരശ്ശേരി, സി എച് ബഷീർ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News