ഉത്രാട ദിനത്തില്‍ തിരുവോണം ആഘോഷിച്ച് സൗദിയിലെ പ്രവാസികള്‍

പരിമിതികള്‍കുള്ളില്‍ ചെറു സംഘങ്ങളായി വീടുകളിലും ഫ്‌ളാറ്റുകളിലും ഒത്തു ചേര്‍ന്നാണ് ആഘോഷം

Update: 2021-08-20 17:53 GMT
Editor : ijas

ഉത്രാട ദിനത്തില്‍ തിരുവോണമാഘോഷിച്ച് സൗദിയിലെ പ്രവാസികള്‍. അവധിദിനമായ ഇന്നാണ് പലരും ഓണാഘോഷം സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളില്‍ തന്നെയായിരുന്നു ഇത്തവണത്തെയും ആഘോഷം.

സാധാരണ ഈദാഘോഷങ്ങളാണ് പ്രവാസികള്‍ക്ക് നാടിനേ അപേക്ഷിച്ച് നേരത്തെ എത്താറുള്ളത്. എന്നാല്‍ എല്ലാ ആഘോഷങ്ങളും വാരാന്ത്യ അവധി കണക്കാക്കി ആഘോഷിക്കുന്ന പ്രവാസികള്‍ക്ക് ഇത്തവണ ഓണവും ഒരു ദിവസം നേരത്തെ എത്തി. വെള്ളിയാഴ്ച്ചയിലെ അവധി പ്രയോജനപ്പെടുത്തി പലരും ഇന്ന് തന്നെ സദ്യ വിളമ്പി ആഘോഷങ്ങള്‍ പങ്കിട്ടു. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വിപുലമായ പരിപാടികള്‍ക്ക് സംഘടനകളോ കൂട്ടായ്മകളോ ഇത്തവണയും മുതിര്‍ന്നിട്ടില്ല. എങ്കിലും പരിമിതികള്‍കുള്ളില്‍ ചെറു സംഘങ്ങളായി വീടുകളിലും ഫ്‌ളാറ്റുകളിലും ഒത്തു ചേര്‍ന്നാണ് ആഘോഷം. എന്നാല്‍ രണ്ട് ദിവസം വാരാന്ത്യ അവധിയുള്ളവര്‍ ആഘോഷം തിരുവോണ ദിനത്തില്‍ തന്നെ കൊണ്ടാടുവാനുള്ള ഒരുക്കത്തിലുമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News