ലുലുവിൽ മത്സ്യ ചാകര; എല്ലാ മാളുകളിലും ഫിഷ് ഫെസ്റ്റ്

അഞ്ച് റിയാൽ മുതൽ ഓഫർ വിലയിലാണ് വിൽപന. സൗദി ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് ഒരാഴ്ച നീളുന്ന ഫെസ്റ്റിവൽ.

Update: 2021-11-30 16:35 GMT
Editor : abs | By : Web Desk
Advertising

സൗദിയിലെ ലുലു ഹൈപർ മാർകറ്റുകളിൽ ഫിഷ് ഫെസ്റ്റിന് തുടക്കമായി. ഓരോ ദിവസവും പിടിക്കുന്ന മത്സ്യങ്ങൾ മാളുകളിലെത്തുന്നതാണ് പ്രധാന പ്രത്യേകത. അഞ്ച് റിയാൽ മുതൽ ഓഫർ വിലയിലാണ് വിൽപന. സൗദി ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് ഒരാഴ്ച നീളുന്ന ഫെസ്റ്റിവൽ.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങൾ മണിക്കൂറുകൾക്കകം ലുലു മാളുകളിൽ എത്തിക്കുന്നതാണ് രീതി. ഇതിന് പുറമെ ഇറക്കു മതി ചെയ്ത മത്സ്യങ്ങളും വിവിധ വിഭവങ്ങളും ലഭ്യം. സൗദി ലുലു ഡയറക്ടർ ഷഹീം മുഹമ്മദിന്റെ സാന്നിധ്യത്തിൽ, സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അലി മുഹമ്മദ് അൽ ശേഖി ഫെസ്റ്റ്  ഉദ്ഘാടനം ചെയ്തു.

സാൽമൺ മുതൽ ചെറു മീനുകൾ വരെ മേളയിലുണ്ട്. തത്സമയ പാചകത്തിന് തയ്യാറാക്കിയ വിഭവങ്ങളും ലഭ്യം. സൗദി ഫിഷറീസ് മന്ത്രാലയവുമായി സഹകരിച്ച് പ്രാദേശിക മത്സ്യ സമ്പത്തും ഫെസ്റ്റിനെ സജീവമാക്കുന്നു. കടലിലെ വിവിധ വിഭവങ്ങളും ഓഫർ നിരക്കിൽ ലഭ്യമാകും.

മത്സ്യ എണ്ണയും അച്ചാറുകളും വിവിധ ഉത്പന്നങ്ങളും മേളയെ വ്യത്യസ്തമാക്കുന്നു. മേള തുടങ്ങിയതോടെ വിദേശി സ്വദേശി സാന്നിധ്യവും വർധിച്ചിട്ടുണ്ട്. തണുപ്പ് കാലമായതിനാൽ ചുട്ടെടുക്കാവുന്ന മത്സ്യങ്ങളും ലഭ്യമാണ്‌. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News