യമനിലെ ഭക്ഷ്യസുരക്ഷ; യു.എന്നുമായി കരാർ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും

യമൻ ജനതയുടെ അതിജീവനമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്

Update: 2026-07-15 16:16 GMT

റിയാദ്: യമനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുമായി സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. സൗദിയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ മേധാവി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ റബീഅയും യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാവുവും ചേർന്നാണ് കരാർ ഒപ്പിട്ടത്. സൗദിയിലെ യു.കെ ഡെപ്യൂട്ടി അംബാസഡർ ഡോ. ആലീസ് ബർട്ടും സന്നിഹിതയായിരുന്നു. യമനിലെ അൽ-മഹ്റ, ഹളർമൗത്ത്, ഏദൻ, അൽ-ദാലി, ലഹിജ് എന്നീ ​ഗവർണറേറ്റുകളിലെ ദുരിതബാധിതരുടെ അതിജീവനവും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

Advertising
Advertising

കരാർ പ്രകാരം കെ.എസ്.റിലീഫും യു.കെ വിദേശകാര്യ-കോമൺവെൽത്ത്-വികസന ഓഫീസും ചേർന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന് ഒരു കോടി യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകും. കൂടാതെ, ഗുണഭോക്താക്കൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന 'അസറ്റ് സപ്പോർട്ട്' (ഉപജീവന മാർ​ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണ) പ്രവർത്തനങ്ങളും നടപ്പിലാക്കും.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, യമൻ ജനതയെ ഭക്ഷ്യപ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുക എന്നിവയും കരാറിലെ പ്രധാന വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ, പ്രൊഫഷണൽ പരിശീലന പരിപാടികളും തൊഴിൽ നൈപുണ്യ വികസന പദ്ധതികളും നടപ്പിലാക്കും. പ്രദേശിക ഭരണകൂടങ്ങളുടെ ശേഷി വർധിപ്പിക്കുക, ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയും കരാറിലൂടെ ലക്ഷ്യമിടുന്നുണ്ട്. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News