പെട്രോൾ പമ്പുകളിൽ കൃത്രിമം; സൗദിയിൽ വിദേശികൾക്ക് ആജീവാനന്ത നാടുകടത്തൽ

കൃത്രിമം കാണിക്കുന്നവർക്ക് മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം

Update: 2022-03-19 16:43 GMT
Advertising

സൗദിയിൽ പെട്രോൾ പമ്പുകളിൽ കൃത്രിമം കാണിക്കുന്നവർക്ക് മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം. നിയമ ലംഘകർ വിദേശിയാണെങ്കിൽ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും വ്യക്തമാക്കി. ഒപ്പം സ്ഥാപനത്തിന്റെ കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ റദ്ദാക്കൽ, നിയമ ലംഘകരുടെ പേരു വിവരങ്ങളും അവർ ചെയ്ത ലംഘനങ്ങളും ലഭിച്ച ശിക്ഷയും സ്വന്തം ചെലവിൽ പരസ്യം ചെയ്യൽ തുടങ്ങിയ നടപടികൾക്കും വിധേയമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സ്റ്റേഷനുകളിലെ മീറ്ററുകളിൽ കൃത്രിമം നടത്തുന്നത് വാണിജ്യ വഞ്ചനയുടെ പരിധിയിൽ ഉൾപ്പെടുന്ന കുറ്റമാണ്. രാജ്യത്തെ ചില പെട്രോൾ സ്റ്റേഷനുകളിൽ ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിച്ച് കൃത്രിമം നടത്തുന്നതായി സമൂഹ മാധ്യമങ്ങളിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൃത്രിമം തടയുന്നതിന്റെ ഭാഗമായി വാണിജ്യ, ഊർജ മന്ത്രാലയങ്ങൾ, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് പെട്രോൾ സ്‌റ്റേഷനുകളിൽ പരിശോധന തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Forgery at petrol pumps; Lifetime deportation of foreigners in Saudi Arabia

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News