ഒസാക്കയിൽ നിന്ന് റിയാദിലേക്ക്; ജപ്പാനിൽ ശ്രദ്ദേയമായി റിയാദ് എക്‌സ്‌പോ
2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 30 വരെയാണ് റിയാദ് എക്‌സ്‌പോ
Update: 2025-10-11 15:54 GMT
റിയാദ്: റിയാദിൽ നടക്കാനിരിക്കുന്ന റിയാദ് 2030 അന്താരാഷ്ട്ര എക്‌സ്‌പോയുമായി ബന്ധപ്പെട്ട 'ഒസാക്കയിൽ നിന്ന് റിയാദിലേക്ക്' എന്ന സാംസ്‌കാരിക പരിപാടിക്ക് ഇന്നലെ ജപ്പാനിലെ എക്‌സ്‌പോ വേദിയായി. 15,000 ത്തിലധികം പ്രേക്ഷകർ പരിപാടിയിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളിലെയും കലാകാരന്മാർ അവതരിപ്പിച്ച സംഗീത സാംസ്‌കാരിക സദസ്സും ശ്രദ്ദേയമായി.
2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 30 വരെ ആണ് റിയാദിൽ എക്‌സ്‌പോ. അറുപത് ലക്ഷം ചതുരശ്ര മീറ്ററിലായിരിക്കും എക്‌സ്‌പോക്കുള്ള വേദി ഒരുങ്ങുക. എക്‌സ്‌പോയിൽ 197 രാജ്യങ്ങൾ ഭാഗമാകും. 29 അന്താരാഷ്ട്ര സംഘടനകളും പങ്കെടുക്കും. 4.2 കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ തുടങ്ങിയതായി അധികൃതർ അറിയിച്ചു.