മാധ്യമ ലോകത്തിന്റെ ഭാവി പറയുന്ന അന്താരാഷ്ട്ര എക്സിബിഷന് റിയാദിൽ തുടക്കം

മീഡിയവൺ സിഇഒ ഉൾപ്പെടെയുള്ളവർ നാളെ നടക്കുന്ന മീഡിയഫോറത്തിൽ അതിഥികളാണ്

Update: 2024-02-19 19:14 GMT

റിയാദ്: മാധ്യമ ലോകത്തിന്റെ ഭാവി പറയുന്ന അന്താരാഷ്ട്ര എക്സിബിഷന് റിയാദിൽ തുടക്കമായി. സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സംഘടിപ്പിക്കുന്ന ഫ്യൂചർ മീഡിയ എക്സിബിഷനിൽ മീഡിയവണും അതിഥിയായി പങ്കാളിയാണ്. എക്സിബിഷൻ സൗദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി ഉദ്ഘാടനം ചെയ്തു.

മാറുന്ന മാധ്യമ ലോകം എക്സിബിഷനിലുണ്ടെന്ന് സൗദി റേഡിയോ ആന്റ് ടെലിവിഷൻ അതോറിറ്റി മേധാവി ഫഹദ് അൽ ഹാരിതി മീഡിയവണിനോട് പറഞ്ഞു. മീഡിയവൺ സിഇഒ ഉൾപ്പെടെയുള്ളവർ നാളെ നടക്കുന്ന മീഡിയഫോറത്തിൽ അതിഥികളാണ്.

Full Vieww

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News