അസീർ, അൽബഹ മേഖലകളിൽ മഴക്ക് പിന്നാലെ മികച്ച കാലാവസ്ഥ

ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുണ്ട്

Update: 2024-08-25 15:34 GMT

റിയാദ്: സൗദിയിലെ അസീർ, അൽബഹ മേഖലകളിൽ മഴക്ക് പിന്നാലെ മികച്ച കാലാവസ്ഥ. സന്ദർശകർക്കെത്താനും ഏറെ സമയം ചെലവഴിക്കാനും പറ്റിയ അന്തരീക്ഷമാണ് അസീർ പ്രവിശ്യയിലെ പല ഭാഗങ്ങളിലുമുള്ളത്. കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദ്ദേശം മേഖലയിൽ തുടരുന്നുണ്ട്.

അസീറിൽ നിന്നും താനൂമ ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് പോകുന്ന വഴിയിലെ പ്രദേശങ്ങളിൽ മഴക്ക് പിന്നാലെ മെച്ചപ്പെട്ട കാലാവസ്ഥയാണ് തുടരുന്നത്. റെഡ് അലേർട്ട് സമയങ്ങളിൽ വിവിധ ടൂറിസം പ്രദേശങ്ങളിലേക്ക് സന്ദർശിക്കുന്നതിന് വിലക്കുണ്ട്. മഴ മാറിയാൽ ഈ പ്രദേശങ്ങൾ മനോഹരമായി ആസ്വദിക്കാനാകും.

ഈ ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. സൗദിയുടെ ഭൂപ്രകൃതി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് വന്നുചേരാവുന്ന മേഖലയാണ് അസീറിലെ ഹൈറേഞ്ചുകൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News