തീർഥാടകർക്ക് സൗജന്യ ലോക്കർ സേവനം തുടരുമെന്ന് ഇരുഹറം കാര്യാലയം
മസ്ജിദുൽ ഹറാമിൽ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലൂടെയാണ് സേവനം ലഭ്യമാകുക
ജിദ്ദ: മക്കയിലെത്തുന്ന തീർഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ലോക്കർ സേവനം തുടരുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. മസ്ജിദുൽ ഹറാമിന്റെ അകത്ത് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. ആരാധനകൾ തടസ്സരഹിതമായി നിർവഹിക്കാൻ തീർഥാടകരെ സഹായിക്കുന്നതിനാണിത്. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരിലൂടെയാകും ഈ സൗജന്യ സേവനം ലഭിക്കുക.
ടോയ്ലറ്റ് നമ്പർ 6ന്റെ പിറകിലുള്ള പടിഞ്ഞാറൻ മുറ്റം, ടോയ്ലറ്റ് നമ്പർ 2ന്റെ അടുത്തുള്ള അജ്‌യാദ് സ്റ്റ്രീറ്റ്, ഹറമിന്റെ കിഴക്ക് മുറ്റത്തെ ലൈബ്രറിക്കടുത്തുമാണ് സംഭരണ കേന്ദ്രങ്ങൾ. ഈ കേന്ദ്രങ്ങൾ മസ്ജിദുൽ ഹറാമിലെ എല്ലാ പ്രവേശന കവാടങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നവയാണ്.
ഗതാഗതം സുഗമമാക്കുന്നതിനും തീർഥാടകർക്ക് ആക്സസ് ഉറപ്പാക്കുന്നതിനുമായി കിങ് അബ്ദുൽ അസീസ് ഗേറ്റ് നമ്പർ 1, കിങ് ഫഹദ് ഗേറ്റ് നമ്പർ 79 എന്നിങ്ങനെ പിക്കപ്പ് പോയിന്റുകളും ഡ്രോപ്പ് ഓഫ് പോയിന്റുകളും തയ്യാറാക്കിയിട്ടുണ്ട്.