സൗഹൃദത്തിന്‍റെ പതിനഞ്ചാണ്ടുകള്‍: ‘പാപ’ വാര്‍ഷികാഘോഷത്തിന് ഹൃദ്യമായ സമാപനം

Update: 2025-10-16 07:13 GMT
Editor : razinabdulazeez | By : Web Desk

റിയാദ്‌: പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷൻ 15-ാമത് വാർഷികാഘോഷം സുലൈ അൽ സദ കമ്മ്യൂണിറ്റി സെന്‍ററിൽ സംഘടിപ്പിച്ചു. വിവിധ കലാ, കായിക, സാംസ്‌കാരിക പരിപാടികളാൽ സമൃദ്ധമായ ആഘോഷത്തിന് പാപ പ്രസിഡന്റ് മുഹമ്മദ് റഫീഖ് പൂപ്പലം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് തങ്ങൾ കുറുവ, സിദ്ധീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, റഫീഖ് TCE, ഫിറോസ് നെൻമിനി, ബഷീർ ചേലാമ്പ്ര, ഫൈസൽ, പ്രോഗ്രാം ചെയർമാൻ ആഷിക്, കൺവീനർ നിഖിൽ, അൻവർ വേങ്ങൂർ എന്നിവർ സംസാരിച്ചു.

ഫുട്ബോൾ ഷൂട്ട്‌ഔട്ട്‌, വടംവലി, കുട്ടികളുടെ കലാപരിപാടികൾ, ഇശൽ നൈറ്റ്‌ തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ഉൾപ്പെടുത്തി പാപ ഫെസ്റ്റ് ആവേശകരമായി. ചെയർമാൻ അസ്‌കർ കാട്ടുങ്ങൽ, സക്കീർ ദാനത്ത്, ഹാറൂൺ റഷീദ്, ശിഹാബ് മണ്ണാർമല, മുജീബ് സിഡി, സജേഷ്, ഫിർദൗസ്, സൈദാലിക്കുട്ടി, മുഹമ്മദാലി നെച്ചിയിൽ, നാസർ മംഗലത്ത്, ഹംസ കട്ടുപ്പാറ, ജുനൈസ്, ഷംസു, ബഷീർ കട്ടുപ്പാറ, ഫിറോസ് പാതാരി, മുജീബ് കൊയിസൻ, അസ്‌കർ അലി, മെയ്തു ആനമങ്ങാട്, നൗഫൽ ചെറുകര, ഹുസൈൻ ഏലംകുളം, അഫ്സൽ, ഷാഹുൽ വേങ്ങൂർ, ഷബീർ കളത്തിൽ, ബക്കർ ഷാ, നൂർ മഠത്തിൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

15-മത് വാർഷികാഘോഷത്തിന്റെ ഭാഗമായി പെരിന്തൽമണ്ണയിലെ വിവിധ പാലിയേറ്റീവ് കേന്ദ്രങ്ങൾക്ക് സഹായങ്ങൾ പ്രഖ്യാപിച്ചു. പ്രോഗ്രാമിനോട നുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ സെൻട്രൽ ബോയ്സ് കിഴാറ്റൂർ ജേതാക്കളായി, പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ മത്സരത്തിൽ ഫാസ്ക് കട്ടുപ്പാറ വിജയികളായി. ജനറൽ സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും ട്രഷറർ ഉനൈസ് കാപ്പ് നന്ദിയും പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News