സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
ജീസാൻ, അസീർ, അൽബഹ, മക്ക എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്
Update: 2025-09-01 13:15 GMT
റിയാദ്: സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ജീസാൻ, അസീർ, അൽബഹ, മക്ക എന്നിവിടങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. ശനിയാഴ്ച വരെ മേഖലകളിൽ ഇതേ കാലാവസ്ഥ തുടരും. ഹൈവേകളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും, കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. വേനലിന്റെ അവസാനമായെങ്കിലും സൗദിയിൽ ചൂട് തുടരുകയാണ്.