സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തില്‍ വന്‍ വര്‍ധനവ്

ഈ വര്‍ഷം ആദ്യ പകുതിയിലെ വ്യാപാരത്തിലാണ് വര്‍ധനവ്

Update: 2022-04-26 15:34 GMT

വിദേശ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ സ്റ്റാറ്റിക്സ് അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ പാദം പിന്നിടുമ്പോള്‍ സൗദിയുടെ വിദേശ വ്യാപാരത്തില്‍ 60.1 ബില്യണ്‍ റിയാലിന്റെ മിച്ചം നേടിയതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

രാജ്യത്തിന്റെ വിദേശ വ്യാപാരത്തിലെ സര്‍വ്വകാല റെക്കോര്‍ഡാണ് ഇക്കാലയളവിലുണ്ടായത്. തൊട്ടു മുമ്പത്തെ വര്‍ഷമിത് ഇരുപത്തിയഞ്ച് ബില്യണ്‍ റിയാലായിരുന്നിടത്താണ് വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടായ വര്‍ധനവാണ് വ്യാപാര മിച്ചം റെക്കോര്‍ഡ് നിലയില്‍ ഉയരാന്‍ ഇടയാക്കിയത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തുടര്‍ച്ചയായി ഇരുപതാം മാസമാണ് വിദേശ വ്യാപാരത്തില്‍ വര്‍ധനവ് നേടുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News