ഐ.എം.സി.സി ദമ്മാം അനുസ്മരണയോഗം സംഘടിപ്പിച്ചു
Update: 2022-12-13 06:53 GMT
ഐ.എം.സി.സി ദമ്മാം ഐ.എൻ.എൽ നേതാവ് മുഹമ്മദ് മുബാറക് ഹാജിയുടെ നിര്യാണത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. സൗമ്യതയും ആദർശവും മുറുകെ പിടിച്ച് ജീവിതം നയിച്ച നേതാവായിരുന്നു മുബാറാക് ഹാജിയെന്ന് സംഗമത്തിൽ പങ്കെടുത്തവർ പറഞ്ഞു. റാഷിദ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു.
സാദിഖ് ഇരിക്കൂർ, ഹനീഫ് അറബി, ഹാരിസ് ഏരിയപ്പടി, അബ്ദുറഹ്മാൻ കരിപ്പൂർ എന്നിവർ സംസാരിച്ചു. ഇർഷാദ് കളനാട്, കബീർ എസ് എന്നിവർ നേതൃത്വം നൽകി.