മക്കയിൽ ജബലുന്നൂറും ഹിറാ ഗുഹയും അനുഭവിക്കാൻ സന്ദർശകർക്ക് അവസരമൊരുങ്ങുന്നു; ഹിറായിലേക്കുള്ള വഴികൾ ഇനി ഇങ്ങിനെ

പ്രവാചകന് വെളിപാട് ലഭിച്ച ജബലുന്നൂര്‍ പര്‍വതവും എക്‌സിബിഷന്‍ സെന്ററും ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു

Update: 2022-02-24 10:13 GMT

പ്രവാചകൻ മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ച മക്കയിലെ ജബലുന്നൂർ പർവത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം എളുപ്പമാകാൻ അറ്റുകുറ്റപ്പണികൾ പൂർത്തിയാകുന്നു. പ്രവാചകന ഖുർആൻ സൂക്തങ്ങൾ അവതരിച്ചതായി കരുതുന്ന നിമിഷങ്ങളെക്കുറിച്ച് പ്രത്യേക എക്സിബിഷൻ സെന്ററും മക്കയിൽ സജ്ജമാകുന്നുണ്ട്. 

ഹിജാസ് മേഖലയിൽ നിലകൊള്ളുന്ന മക്കാ പുണ്യ നഗരിയിലാണ് പ്രകാശം പരത്തുന്ന എന്നർഥമുള്ള ജബലുന്നൂർ  പർവതം. ഇസ്ലാമിക ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുണ്ട് ഈ പർവതത്തിന്. ഇതിനു മുകളിലാണ് ഹിറാ ഗുഹ. ഇവിടെ വെച്ചാണ് പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിലെ ആദ്യ സൂക്തമായ ഇഖ്റഅ് അവതരിച്ചത്.

Advertising
Advertising


 


സമുദ്ര നിരപ്പിൽ നിന്നും 642 മീറ്റർ ഉയരത്തിലുള്ള ഹിറായിലേക്കുള്ള പാത ശ്രമകരമാണ്. ഖുർആൻ ആദ്യ അവതരണം നടന്ന തീയതി എ.ഡി 610 ഓഗസ്റ്റ് 10നാണ്. അതായത് നബിക്ക് 40 വയസ്സ് പ്രായമുള്ളപ്പോൾ. അന്നു മുതലുള്ള സമ്പൂർണ ചരിത്രം പറയുന്ന എക്സിബിഷൻ കേന്ദ്രം മക്കയിൽ ഒരുങ്ങുന്നുണ്ട്.

ജബലുന്നൂര്‍ പര്‍വതത്തേയും, വിശുദ്ധ നഗരമായ മക്കയേയും സംബന്ധിച്ചുള്ള യഥാര്‍ത്ഥ ചരിത്ര വിവരങ്ങള്‍, പ്രവാചകത്വ ലബ്ധിയും പ്രവാചകന്റെ ജീവചരിത്രവും, ആധുനിക കാലഘട്ടം വരെയുള്ള ഇസ്ലാമിക ചരിത്രം എന്നിവയെല്ലാം സന്ദര്‍ശകര്‍ക്ക് സാങ്കേതിക മാര്‍ഗങ്ങളിലൂടെ കൃത്യമായി പകരും. അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് എക്‌സിബിഷന്‍ സെന്റര്‍ സന്ദര്‍ശകര്‍ക്കായി ഔദ്യോഗികമായി ഉടന്‍ തുറന്ന് കൊടുക്കുമെന്ന് അതോറിറ്റി അറിയിച്ചു. 



 


പ്രവാചകന് വെളിപാട് ലഭിച്ച ജബലുന്നൂര്‍ പര്‍വതവും എക്‌സിബിഷന്‍ സെന്ററും സൗദിയിലെ ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ സെയ്ഫ് ആഷര്‍ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഹിറ കള്‍ച്ചറല്‍ സെന്റര്‍ പ്രോജക്റ്റിനു കീഴില്‍ പർവതത്തിലൊരുക്കുന്ന സൗകര്യങ്ങളും അദ്ദേഹം കണ്ടു. 



 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News