സൗദിയില്‍ റമദാനിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; പ്രവര്‍ത്തന സമയം സ്‌കൂളുകള്‍ക്ക് നിശ്ചയിക്കാം

റമദാന്‍ ഇരുപത്തിയഞ്ച് മുതല്‍ സ്‌കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ ആവധി ആരംഭിക്കും

Update: 2022-03-25 12:31 GMT

സൗദിയിലെ സ്‌കൂളുകള്‍ സാധാരണയില്‍ നിന്ന് വിത്യസ്തമായി ഇത്തവണ റമദാനിലും തുറന്ന് പ്രവര്‍ത്തിക്കും. റമദാന്‍ ദിനങ്ങളില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടരുന്നതിന് വിദ്യഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ഇനി മുതല്‍ റദമാന്‍ ദിനങ്ങളും സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍കള്‍ക്ക് നിബന്ധന ബാധകമായിരിക്കും. റദമാന്‍ ദിനങ്ങളിലെ പ്രവര്‍ത്തന സമയം അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്‌കൂള്‍ അതികൃതര്‍ക്ക് നിശ്ചയിക്കാന്‍ അനുവാദമുണ്ടാകും. രാവിലെ ഒന്‍പതിനും പത്തിനുമിടയിലുള്ള സമയാമാണ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. റമദാന്‍ ഇരുപത്തിയഞ്ച് മുതല്‍ സ്‌കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ ആവധി ആരംഭിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News