സൗദിയിൽ മാസ്‌കിൽ ഇളവ് പൊതു സ്ഥലങ്ങളിൽ മാത്രം

പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതുപരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Update: 2021-11-04 15:53 GMT
Editor : rishad | By : rishad

സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്തതവരുത്തി. പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതുപരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

പ്രവേശനത്തിന് പ്രത്യേക ക്രമീകരണങ്ങളോ, മേൽനോട്ടമോ ഇല്ലാത്ത പൊതു പാർക്കുകൾ, നടപ്പാതകൾ പോലുള്ള തുറസ്സായ പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ളതെന്നും, പൊതു പരിപാടികളിൽ പങ്കെടുക്കുന്നവർ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഞ്ഞൂറോ അതിലധികമോ ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള സ്‌പോട്‌സ് സ്‌റ്റേഡിയങ്ങൾ. വലിയ ഈവന്റ് ഹാളുകൾ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കണം.

Advertising
Advertising

സൗദിയിൽ ഇത്തരം സ്ഥലങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിലും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതാണ്. കൂടാതെ തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കാത്ത ആരാധനാലയങ്ങൾ, പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ, കന്നുകാലി ചന്തകൾ, അറവ് ശാലകൾ തുടങ്ങിയ പൊതു മാർക്കറ്റുകളിലും, ചെറിയ കടകൾ, ഇലക്ട്രിക്കല്‍, ആശാരിപ്പണി, പ്ലംബിംഗ് കടകൾ, കാർ വർക്ക് ഷോപ്പുകൾ, വാണിജ്യ കേന്ദ്രങ്ങളിലെ തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പൂർത്തിയായവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - rishad

contributor

Similar News