ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരിൽ ഇന്ത്യക്കാരും; പേരുവിവരങ്ങൾ സൗദി പുറത്തുവിട്ടു

രാജ്യത്തിനെതിരെ നിരന്തരം ആക്രമണം നടത്തിവരുന്ന ഹൂത്തികൾക്ക് സൗദിയിൽ നിന്ന് സാമ്പത്തിക സഹായം നൽകിയതായാണ് കണ്ടെത്തിയത്. ചിരജ്ഞീവ് കുമാർ, മനോജ് സബർവാൾ എന്നിവരാണ് ഇന്ത്യൻ സ്വദേശികൾ.

Update: 2022-04-01 14:34 GMT

യമനിലെ ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരിൽ ഇന്ത്യക്കാരും. സൗദി സർക്കാരാണ് പേരുവിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യക്കാരായ രണ്ട് പേരുൾപ്പെടെ 10 പേരുകളാണ് പട്ടികയിലുള്ളത്.

ഇറാൻ അനുകൂല ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയ വിദേശികളുടെ പേരുവിവരങ്ങളാണ് സൗദി സർക്കാർ പ്രസിദ്ധീകരിച്ചത്. രാജ്യത്തിനെതിരെ നിരന്തരം ആക്രമണം നടത്തിവരുന്ന ഹൂത്തികൾക്ക് സൗദിയിൽ നിന്ന് സാമ്പത്തിക സഹായം നൽകിയതായാണ് കണ്ടെത്തിയത്. ചിരജ്ഞീവ് കുമാർ, മനോജ് സബർവാൾ എന്നിവരാണ് ഇന്ത്യൻ സ്വദേശികൾ.

യമൻ, ഗ്രീസ്, ബ്രിട്ടൻ, സിറിയ് സ്വദേശികളാണ് മറ്റുള്ളവർ. ഹൂത്തികളെ സഹായിച്ച 15 കമ്പനികളുടെ പേരുവിവരങ്ങളും പുറത്തുവിട്ട പട്ടികയിലുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News