അൽബാഹ മേഖലയിൽ സ്വദേശിവത്കരണം; 11 മേഖലകളിൽ 100 ശതമാനം സൗദികൾ മാത്രം

സൗദികളിലെ തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം

Update: 2021-10-19 16:55 GMT
Editor : Midhun P | By : Web Desk
Advertising

സൗദിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അൽബാഹയിലെ 11 തൊഴിൽ മേഖലയിൽ 100 ശതമാനവും സൗദികളെ  നിയമിക്കാൻ തീരുമാനം. ഇതോടെ വിദേശികൾ ജോലി ചെയ്യുന്ന ഭൂരിഭാഗം മേഖലയിലും സ്വദേശിവത്കരണം നടപ്പാകും. സൗദികളിലെ തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

റെഡിമെയ്ഡ് വസ്ത്രം, വീട്ടുപകരണങ്ങൾ, കാർപറ്റ്, സ്റ്റേഷനറി, ടോയ്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്, സോപ്പ്, വെള്ളവും ശീതള പാനീയങ്ങളും, പഴം പച്ചക്കറി, ഗിഫ്റ്റ് തുടങ്ങിയവയുടെ ലൈസൻസിൽ പ്രവർത്തിക്കുന്ന എല്ലാ കടകൾക്കും സ്വദേശിവത്കരണം ബാധകമാണ്. അതായത് അൽബഹയിലെ ഇത്തരം സ്ഥാപനങ്ങളിൽ ഇനി സൗദികളേ പാടുള്ളൂ. ഈ കടകളിലെ ജീവനക്കാരിൽ ലോഡിങ് ആൻറ് അൺലോഡിങ്, ഡ്രൈവർ പ്രൊഫഷനിലുള്ള വിദേശികൾക്ക് തുടരാം.

കഫേകളിൽ 50 ശതമാനം ജീവനക്കാർ സൗദികളാകണം. 2022 ജനുവരി 14 മുതൽ ഉത്തരവ് നിലവിൽ വരും. സ്വകാര്യ സ്ഥാപനങ്ങൾക്ക് തീരുമാനം സംബന്ധിച്ച വിവരങ്ങൾ വിശദമായി അറിയുന്നതിനും സ്വദേശികളെ ജോലിക്ക് നിയമിക്കുന്നതിനും വേണ്ട നടപടി ക്രമങ്ങൾ അറിയുന്നതിനും തൊഴിൽ മന്ത്രാലയം അവസരം ഒരുക്കിയിട്ടുണ്ട്. പ്രധാന ടൂറിസം മേഖലയായ അൽബഹയിൽ സൗദികളിലെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് തീരുമാനം നടപ്പാക്കുന്നത്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News