സൗദിയില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും വിവിധ സേവനങ്ങൾക്കും വില വർധിച്ചതായി കണക്ക്

കോഴി, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവക്കാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്

Update: 2023-03-15 18:32 GMT
Advertising

സൗദിയില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും വിവിധ സേവനങ്ങൾക്കും വില വർധിച്ചതായി ഭരണകൂടത്തിൻ്റെ കണക്ക്. കോഴി, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവക്കാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്. വിലവർധന പണപ്പെരുപ്പത്തിനും കാരണമായി. മുൻ വർഷവുമായി താരതമ്യം ചെയ്താണ് വിലവർധനാ കണക്ക് പുറത്ത് വിട്ടത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിൽ മിക്ക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി ജനറൽ അതോറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. സേവനങ്ങളേയും ഉൽപ്പന്നങ്ങളേയും പത്ത് വിഭാഗങ്ങളാക്കി തരം തിരിച്ചായിരുന്നു വില നിലവാരം അവലോകനം ചെയ്തത്. തൈര്, പാല്, ഫ്രോസണ് ചിക്കൻ, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മുട്ടകൾ, കോഫി, സസ്യ എണ്ണ എന്നിവക്കാണ് ഏറ്റവു കൂടുതൽ വർധന.

Full View

ഭക്ഷ്യേതര ചരക്കുകളും സേവനങ്ങളും വില വർധിച്ചവയുടെ പട്ടികയിലുണ്ട്. തൈരിന് 37.93 ശതമാനവും പ്രദേശികമായി ഉൽപാദിപ്പിക്കുന്ന ചിക്കന് 34.49% വും വില വർധിച്ചു. ഹോൾസേൽ വിലയിൽ രണ്ടര ശതമാനത്തിലേറെ വർധനവുണ്ടായിട്ടുണ്ട്. ഇതോടെ പണപ്പെരുപ്പത്തിലും വർധന പ്രകടമായി. മുൻ വർഷത്തെ അപേക്ഷിച്ച് 3 ശതമാനമാണ് പണപ്പെരുപ്പം. അതേസമയം ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലം ഉള്‍പ്പെടെയുള്ള ഏതാനും ഉല്‍പന്നങ്ങള്‍ക്കും ചില പ്രാദേശിക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News