പി.എം മായിൻകുട്ടിക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി

Update: 2024-05-10 17:04 GMT
Advertising

ജിദ്ദ: രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന മാധ്യമപ്രവർത്തകനും മലയാളം ന്യൂസ് ലേഖകനും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റുമായിരുന്ന പി.എം മായിൻകുട്ടിക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. പ്രസിഡന്റ് സാദിഖലി തുവ്വൂർ ആദരവ് ഫലകവും വൈസ് പ്രസിഡന്റ് ജാഫറലി പാലക്കോട് സ്‌നേഹോപഹാരവും കൈമാറി.

ഹസൻ ചെറൂപ്പ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, ബിജു രാമന്തളി, ഇബ്രാഹിം ഷംനാട്, നാസർ കരുളായി, ഗഫൂർ മമ്പുറം എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തനമെന്നത് കേവലം ഒരു ജോലി എന്നതിനപ്പുറം ഒരു സാമൂഹിക പ്രവർത്തനം കൂടിയാണെന്ന് പ്രവൃത്തി കൊണ്ട് തെളിയിച്ചയാളായിരുന്നു പി.എം മായിൻകുട്ടി എന്നും ഫോറത്തിന് നൽകിയ പിന്തുണയും പുതുതായി മാധ്യമ പ്രവർത്തന മേഖലയിലേക്ക് കടന്നുവന്നവർക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനവും പരിശീലനവുമെല്ലാം സംസാരിച്ചവർ പ്രത്യേകം എടുത്തുപറഞ്ഞു.

നേരത്തെ വർഷങ്ങളോളം നാട്ടിൽ മാധ്യമപ്രവർത്തന മേഖലയിൽ ഉണ്ടായിരുന്നെങ്കിലും 25 വർഷക്കാലത്തെ ജിദ്ദയിലെ പ്രവർത്തനമാണ് മാനസികമായി തനിക്ക് സംതൃപ്തി നൽകിയതെന്നും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സഹപ്രവർത്തകർ നൽകിയ പിന്തുണക്കും സഹകരണത്തിനും പ്രത്യേകം നന്ദി പറയുന്നതായും മറുപടി പ്രസംഗത്തിൽ പി.എം മായിൻകുട്ടി പറഞ്ഞു. നാട്ടിലെത്തിയാലും സ്വന്തം ഓൺലൈൻ പത്രത്തിലൂടെ മാധ്യമ പ്രവർത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ പത്‌നി സുജയും മീഡിയ ഫോറം സൗഹൃദ കൂട്ടായ്മയിൽ നിന്നും ലഭിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞു.

ജിദ്ദ മന്തി വേൾഡ് റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും ട്രഷറർ സാബിത് സലിം നന്ദിയും പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News