കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ച് അൽ ഹസ്സ നവയുഗം കമ്മറ്റി

Update: 2023-12-16 14:33 GMT

നവയുഗം കലാ സാംസ്കാരിക വേദി അൽ ഹസ്സ മേഖല കമ്മറ്റി അന്തരിച്ച മുൻ സിപിഐ കേരള സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ അനുസ്മണം സംഘടിപ്പിച്ചു.

മേഖല പ്രസിഡന്റ് സുനിൽ വലിയോട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മേഖല സെക്രട്ടറി ഉണ്ണി മാധവം ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കാതെ നിലപാടുകളെടുക്കുകയും, എടുക്കുന്ന നിലപാടുകളിൽ യാതൊരു പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ ഉറച്ചു നില്ക്കുകയും, ഇഛാശക്തിയോടെ അവ നടപ്പിലാക്കുകയും ചെയ്തിരുന്ന സഖാവ് കാനം രാജേന്ദ്രൻ്റെ അകാല വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും, വിശിഷ്യാ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തീരാനഷ്ടമാണെന്ന് ഉണ്ണി മാധവം പറഞ്ഞു.

Advertising
Advertising

അൽഹസ്സയിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് അൽഹസ്സ ഒഐസിസി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, നവോദയ ഹുഫൂഫ് ഏരിയ സെക്രട്ടറി ചന്ദ്രബാബു, കെഎംസിസി കിഴക്കൻ മേഖല ട്രഷറർ അഷ്റഫ് ഗസാൽ, തനിമ സാംസ്കാരികവേദി കമ്മറ്റിയംഗവും ഷിഫ മെഡിക്സ് മാർക്കറ്റിംഗ് മാനേജറുമായ മുഹമ്മദ് അനസ്, നവയുഗം സുഖേക്ക് യൂണിറ്റ് സെക്രട്ടറി സഖാവ് ബക്കർ എന്നിവർ കാനത്തെ അനുസ്മരിച്ച് സംസാരിച്ചു.

നവയുഗം ഹരത്ത് യൂണിറ്റ് സെക്രട്ടറി അരുൺ ഹരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നവയുഗം അൽ ഹസ്സ മേഖല രക്ഷാധികാരി  സുശീൽ കുമാർ സ്വാഗതവും, സനയ്യ യൂണിറ്റ് സെക്രട്ടറി വേലു രാജൻ നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News