കായംകുളം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
Update: 2025-02-20 11:31 GMT
റിയാദ്: കായംകുളം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം. പതിനെട്ടാമത് വാർഷിക പൊതുയോഗത്തിലാണ് ('കൃപ') 2025-2026 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുതിർന്ന അംഗം ബഷീർ കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി മുജിബ് കായംകുളം (ചെയർമാൻ), ഇസ്ഹാഖ് ലവ് ഷോർ(പ്രസിഡന്റ്), ഷിബു ഉസ്മാൻ (ജനറൽ സെക്രട്ടറി), സലിം തുണ്ടത്തിൽ (ട്രഷറർ), കബീർ മജീദ് (ജീവകാരുണ്യ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.