ഹസ്സ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ കേരള ഇലവൻസ് ജേതാക്കളായി

Update: 2023-11-28 11:02 GMT

അൽഹസ്സ ക്രിക്കറ്റ് കമ്മിറ്റിയുടെ (AHCC) ആഭിമുഖ്യത്തിൽ നടന്ന എച്ച്സിഎൽ സീസൺ- 3 ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ഇലവൻസ് അൽഹസ്സ ജേതാക്കളായി. മുൻ ജേതാക്കളായ മാംഗളൂർ യുണൈറ്റഡിനെ 9 വിക്കറ്റിനാണ് കേരള ഇലവൻസ് പരാജയപ്പെടുത്തിയത്. മാംഗ്ലൂർ യുണൈറ്റഡ് ടീം റണ്ണേർസ്അപ്പായി.

കലാം ബോയ്സ് മൂന്നാം സ്ഥാനവും, കെഎൽ14 ഇലവൻസ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഒക്ടോബർ 6 ന് മുബാറസ് ബത്തലിയ ഷിപ്പ് റൗണ്ട് അബൗട്ട് ഗ്രൗണ്ടിൽ തുടക്കം കുറിച്ച് ഒന്നര മാസം നീണ്ടുനിന്ന അൽഹസ്സ ക്രിക്കറ്റ് മാമാങ്കത്തിൽ കേരള ഇലവൻസ്, മാംഗ്ലൂർ യുണൈറ്റഡ്, കലാം ബോയ്സ്, കെ എൽ 14 ഇലവൻസ്, ഒഐസിസി ക്രിക്കറ്റ് ടീം, നവോദയ എം കെ വി ,കേരള സ്ട്രൈക്കേർസ്, ഒയൂൺ പവർ ഹിറ്റേർസ്, ഇലവൻ വാരിയേർസ്, അൽറാമി ഇലവൻസ്, നന്മ ഇലവൻസ്, സൂപ്പർ നോവ എന്നീ 12 ടീമുകളിലായി 200 ൽപരം കളിക്കാർ ങ്കെടുത്തു. സമാപന ചടങ്ങിൽ ട്രഷറർ അൽത്താഫ് സ്വാഗതവും സെക്രട്ടറി ലിജു വർഗ്ഗീസ് അദ്ധ്യക്ഷ പ്രസംഗവും പ്രസിഡൻറ് നിയാസ് ടൂർണ്ണമെൻറ് അവലോകന പ്രസംഗവും നടത്തി.

Advertising
Advertising

വിജയികൾക്ക് ട്രോഫികളും, ക്യാഷ് അവാർഡും ഷെമീർ അബ്ദുൽ മജീദ്, ജെയ്സൻ, കലാം ബോയ്സിലെ അബ്ദുൾ കലാം, രാജേഷ്, നവോധയ ബാറ്റ്മിന്റൺ ടീമിന്റെ അനൂപ് പോൾ തുടങ്ങിയവർ വിതരണം ചെയ്തു.

ടൂർണമെൻ്റിലെ മികച്ച താരമായി കലാം ബോയ്സിലെ രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെ മികച്ച കളിക്കാരായി കേരള ഇലവൻസിലെ ഹസ്സൻ, ബാറ്റ്സ്മാൻ സെയ്ഫ്(കെഎൽ-14), കീപ്പർ ഇസ്മയിൽ(കലാം ബോയ്സ്), ബൗളർ ഹസ്സൻ(കേരള ഇലവൻസ്), ഫൈനലിലെ മികച്ച ബാറ്റ്സ്മാനായി യൂസഫ് (കേരള ഇലവൻസ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ക്രിക്കറ്റിന് നൽകിയ സംഭാവന പരിഗണിച്ച് കേരള സ്ട്രൈക്കേഴ്സിലെ ഇസ്മയിൽ, പവർ ഹിറ്റേഴ്സിലെ സലാം, കെഎൽ-14 നിലെ അബ്ദുൾ ഹമീദ്, കലാം ബോയ്സിലെ അബ്ദുൾകലാം, കേരള ഇലവൻസിലെ രജീഷ് എന്നിവർക്കും, ടൂർണമെൻറ് നടത്തിപ്പിനുള്ള മികച്ച പ്രവർത്തനത്തിന് കമ്മിറ്റി സെക്രട്ടറി ലിജു വർഗ്ഗീസിനും കമ്മിറ്റി ആദരവ് നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News