കെ.എം.സി.സി നേതാവ് കുഞ്ഞിക്കോയ തങ്ങൾക്ക് യാത്രയയപ്പ് നൽകി

'സ്നേഹയാത്രയയപ്പ്' എന്ന തലക്കെട്ടിലായിരുന്നു പരിപാടി

Update: 2025-11-14 13:24 GMT
Editor : Mufeeda | By : Web Desk

റാബിഖ്: അഞ്ച് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റാബിഖ് കെ.എം.സി.സി ചെയർമാൻ പൊന്നു കുഞ്ഞിക്കോയ തങ്ങൾക്ക് റാബിഖ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. 'സ്നേഹയാത്രയയപ്പ്' എന്ന തലക്കെട്ടിലായിരുന്നു പരിപാടി.

കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ തങ്ങളുടെ സ്നേഹബന്ധങ്ങളുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ഓർമകൾ സഹപ്രവർത്തകർ പങ്കുവെച്ചു. മത-സാമൂഹ്യ രംഗങ്ങളിൽ നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങളും ചടങ്ങിൽ അനുസ്മരിച്ചു. സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ട്രഷറർ ഹംസയും സാബർ ഏരിയ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് റഹീമും കൈമാറി.

കെ.എം.സി.സി ട്രഷറർ ഹംസ കപ്പൂർ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. കബീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മൊയ്തുപ്പ മേൽമുറി, സകീർ നടുത്തൊടി, തൗഹീദ് മേൽമുറി, ഉസ്മാൻ കാരി, ഷാഫി തൂത, ഹംസ മുക്കം, റഹീം വേങ്ങര എന്നിവർ സംസാരിച്ചു. ഷംസീർ മമ്പാട് നന്ദി പറഞ്ഞു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News