ദമ്മാം കൊല്ലം പ്രീമിയർ ലീഗിൽ കൊട്ടാരക്കര ഇലവൻ സ്റ്റാർസ് ജേതാക്കളായി

Update: 2022-09-22 05:43 GMT

കാണികളിൽ ആവേശം നിറച്ച് ദമ്മാം കൊല്ലം പ്രീമിയർ ലീഗ് മൂന്നാം സീസൺ സമാപിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള കൊല്ലം പ്രവാസി കായികതാരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ലീഗ് ദമ്മാമിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി മാറി.

ജിദ്ദ, റിയാദ്, അബഹ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള കളിക്കാർ ഉൾപ്പെടെ നൂറിലധികം താരങ്ങളും 8 ക്ലബ്ബുകളും പങ്കെടുത്തു. ഫൈനലിൽ കൊട്ടാരക്കര ഇലവൻ സ്റ്റാർസ് വിന്നേഴ്‌സ് ട്രോഫിക്കർഹരായി. സമാപനത്തോടനുബന്ധിച്ച് ഓണാഘോഷവും കുടുംബ സംഗമവും നടന്നു.




സാമൂഹിക പ്രവർത്തകൻ നവീദ് സൈദ് ഗാന്നി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സിദ്ദു കൊല്ലം, മുഹമ്മദ് തസീബ് ഖാൻ, ബാബുസലാം, ബിജു കൊല്ലം, സലീം ഷാഹുദ്ദീൻ, നജീം ബഷീർ, സുരേഷ് റാവുത്തർ, നൗഷാദ് തഴവ, ഷൈജു വിളയിൽ എന്നിവർ നേതൃത്വം നൽകി.

Advertising
Advertising






Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News