ഗസ്സക്ക് വൈദ്യസഹായം ലഭ്യമാക്കാൻ പദ്ധതി; കിങ് സൽമാൽ റിലീഫ് കേന്ദ്രവും ലോകാരോഗ്യ സംഘടനയും ധാരണയിലെത്തി

ഗസ്സയിലെ യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്കുള്ള അവശ്യ മരുന്നുകളും ഇന്ധനവും ലഭ്യമാക്കുകയാണ് ലക്ഷ്യം

Update: 2024-02-07 17:11 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: ഗസ്സയില്‍ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാന്‍ ലോകാരോഗ്യ സംഘടനയും കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രവും കരാര്‍ ഒപ്പുവെച്ചു.

ഗസ്സയിലെ യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്കുള്ള അവശ്യമരുന്നുകളും ഇന്ധനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. പത്ത് ദശലക്ഷം ഡോളറിന്റെ സഹായം അതിവേഗം ഗസ്സയില്‍ ലഭ്യമാക്കും.

യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് സൗദി റിലീഫ് കേന്ദ്രമായ കിങ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ കരാറിലെത്തി.

ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യ വിഭാഗമായ ഡബ്ല്യു എച്ച് ഒയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ ഇരു ഓര്‍ഗനൈസേഷനുകളും ഒപ്പുവെച്ചു. പത്ത് ദശലക്ഷം ഡോളര്‍ സഹായം ഉറപ്പ് നല്‍കുന്നതാണ് കരാര്‍. കരാറില്‍ കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം മേധാവി അഹമ്മദ് അല്‍ബൈസും ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഹനാന്‍ ബല്‍ഖിയും ഒപ്പുവെച്ചു.

ഗസ്സയിലെ ആരോഗ്യ സൗകര്യങ്ങളുടെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുക, അത്യാവശ്യ മരുന്നുകളും ഇന്ധനങ്ങളും ഉള്‍പ്പെടെയുള്ളവയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളിലുള്‍പ്പെടുന്നു. ഒപ്പം നാല്‍പ്പത് മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന മരുന്നുകളുടെ സ്ഥിരമായ വിതരണവും ഉറപ്പാക്കാന്‍ കരാര്‍ ലക്ഷ്യമിടുന്നുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News