സൗദിയില്‍ ബില്ലിങ് ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിക്കൽ: രണ്ടാം ഘട്ടം ജനുവരി ഒന്നിന്

വര്‍ഷം മൂന്ന് ബില്യണ്‍ റിയാലില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക.

Update: 2022-12-13 16:33 GMT

റിയാദ്: സൗദിയില്‍ ഇലക്ട്രോണിക് ഇന്‍വോയ്‌സുകള്‍ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്ന നടപടിയുടെ രണ്ടാം ഘട്ടത്തിന് ജനുവരി ഒന്ന് മുതല്‍ തന്നെ തുടക്കം കുറിക്കുമെന്നറിയിച്ച് ടാക്‌സ് അതോറിറ്റി. വര്‍ഷം മൂന്ന് ബില്യണ്‍ റിയാലില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. നടപടി പൂര്‍ത്തിയാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറ് മാസം മുമ്പ് നിര്‍ദേശം നല്‍കിയതായും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്ത് ഇലക്ട്രോണിക് ഇന്‍വോയ്‌സുകള്‍ ടാക്‌സ് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപടികളുടെ രണ്ടാം ഘട്ടത്തിന് ജനുവരി ഒന്ന മുതല്‍ തുടക്കം കുറിക്കാനിരിക്കെയാണ് അതോറിറ്റി വിശദീകരണം നല്‍കിയത്. പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ റിയാല്‍ വരെ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. 2021 സാമ്പത്തിക വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളെ നിര്‍ണ്ണയിക്കുക.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആറ് മാസം മുമ്പ് തന്നെ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. സ്ഥാപനങ്ങളിലെ ബില്ലിംഗ് സംവിധാനം അതോറിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ എത്രയും പെട്ടെന്ന് സംവിധാനമൊരുക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. അടുത്ത ഘട്ടത്തിലും നിബന്ധനകള്‍ പാലിച്ച് ആറ് മാസം മുമ്പ് തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു.  

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News