ലുലു-മലർവാടി ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു

Update: 2023-11-24 08:57 GMT

അൽഖോബാർ ലുലു ഹൈപ്പർ മാർക്കറ്റിന്റെ 14 ാം വാർഷികത്തോടനുബന്ധിച്ച് മലർവാടി അൽഖോബാർ ഘടകം ലുലുവുമായി സഹകരിച്ച് ഒന്ന് മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു.

 കളറിങ് മത്സരത്തിൽ ആയിഷ ഇല്ല്യാസ് ഒന്നാം സ്ഥാനവും , ഇശൽ ഫാത്തിമ രണ്ടാം സ്ഥാനവും ,  അയാന നവാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ആകിഫ് മിർഷാദ് ഒന്നാം സ്ഥാനവും , അൻഫാസ് രണ്ടാം സ്ഥാനവും , സമീഹ ഇസ്സത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertising
Advertising

ആറു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ മെമ്മറി ടെസ്റ്റ് മത്സരത്തിൽ മൻഹ മറിയം ഒന്നാം സ്ഥാനവും , സയ്യിദ് ഖലീൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒൻപത് മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ മെമ്മറി ടെസ്റ്റ് മത്സരത്തിൽ സൈബ ഫാത്തിമ ഒന്നാം സ്ഥാനവും , ബിലാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ലുലു അൽഖോബാർ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. മത്സര ഇടവേളകളിൽ നടന്ന കുട്ടികളുടെ കലാ പരിപാടികളും ആകർഷകമായി.



വിവിധയിനം മത്സരങ്ങളിലായി നൂറോളം കുട്ടികൾ പങ്കെടുത്ത പരിപാടി മലർവാടി അൽഖോബാർ ടീം നിയന്ത്രിച്ചു. ലുലു അൽഖോബാർ ജനറൽ മാനേജർ ശ്യാം ഗോപാൽ, ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി,മലർവാടി ഈസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ സിറാജ്ജുദ്ധീൻ അബ്ദുല്ലാഹ്, മലർവാടി അൽഖോബാർ കോർഡിനേറ്റർ നിസാർ അഹമ്മദ്,മലർവാടി മെൻറ്റർ സാജിദ് പാറക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News